Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊലപാതകം; അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട്‌ ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ്.പി ആർ വിശ്വനാഥ് അറിയിച്ചു.

സഞ്ജിത്തിൻ്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് ഒരാഴ്ചയോളമായി പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കവേയാണ് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞദിവസം പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതികളിലൊരാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു.

കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചന.
ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

 rsspalaakkad

ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.

സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പരിശോധയിൽ കണ്ടെത്തിയിരുന്നു.

അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ബംഗളൂരുവില്‍ ചായ കുടിച്ച് ഉല്ലസിച്ച് പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

എട്ട് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നതിനിടെയാണ് എഡിജിപിയുടെ നിർദ്ദേശാനുസരണം നേരത്തെ അന്വേഷണസംഘം വിപുലീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്യുന്നതിലേക്കായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു. നേരത്തെ ഉത്തരമേഖല ഐ.ജി.അശോക് യാദവ് പാലക്കാട് എസ്.പി ഓഫീസിലെത്തി അന്വേഷണപുരോഗതിയും വിലയിരുത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അൻപതോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഉന്നത വൃത്തങ്ങളിൽ നിന്ന് പോലും കർശന നിർദ്ദേശമായിരുന്നു പ്രതികളെ പിടികൂടാൻ പൊലീസിന് ഉണ്ടായിരുന്നത്. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുന്ന ഘട്ടത്തിൽ ഞായറാഴ്ച വരെ ഒരു പ്രതിയെ പോലും പിടികൂടാൻ കഴിയാതിരുന്നത് പൊലീസിനുമുന്നിൽ കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+