Get Updates
Get notified of breaking news, exclusive insights, and must-see stories!

8ാം ക്ലാസിന്റെ വരാന്തയിലൂടെ നടന്നതിന് തർക്കം;കുട്ടികളുടെ കൂട്ടത്തല്ല്; രം​ഗം ശാന്തമാക്കിയത് പോലീസെത്തി

പാലക്കാട്‌: കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കുമരനെല്ലൂർ ​ഗവർണമെന്റ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ വെച്ച് തല്ല് ഉണ്ടാക്കിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നത് പോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

കുമരനെല്ലൂരിലെ ഒരു കടയ്ക്ക് മുന്നിൽ വെച്ചാണ് തർക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുള്ള സാധനങ്ങൾ വെച്ചിരുന്നു. ഈ സാധനങ്ങൾ അടക്കം എടുത്തായിരുന്നു കുട്ടികൾ തമ്മിലടിച്ചത്. കടയിലെ സാധനങ്ങൾ നശിച്ച് പോയതായി ആണ് വിവരം.

Police

സമീപത്തെ കടയിൽ നിന്ന് ബക്കറ്റ് എടുത്ത് വിദ്യാർത്ഥികൾ അടിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ തൃത്താല പോലീസ് വന്നാണ് കുട്ടികളെ ശാന്തരാക്കിയത്. പ്രയാപൂർത്തിയാവാത്ത കുട്ടികൾ ആയതിനാൽ സംഭവത്തിൽ ആർക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചിട്ടില്ല.

അതേസമയം ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനകൾ തല്ല് കൂടിയിരുന്നു. നെടുമങ്ങാട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. സ്കൂൾ വിട്ട സമയത്താണ് യൂണിഫോം ധരിച്ച രണ്ട് പെൺകുട്ടികൾ തമ്മൽ തല്ലിയത്, ഇരട്ടപ്പേര് വിളിച്ചതാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് വിവരം. പെൺകുട്ടികൾ തല്ല് കൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഒരുപാട് പെൺകുട്ടികൾ കൂടിനിൽക്കുന്നതിന്റെ ഇടയിൽ നിന്ന് രണ്ട് പെൺകുട്ടികൾ തർക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് തർക്കം രൂക്ഷമായി അടിയിലേക്ക് എത്തി. ഒപ്പമുണ്ടായവർ ഇവരെ പിടിച്ചുമാറ്റാൻ നോക്കുന്നുണ്ടെങ്കിലും കുട്ടികൾ അടിതുടർന്നു. ന​ഗരത്തിലെ രണ്ട് പ്രധാന സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികളാണ് തമ്മിലടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+