പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൊവിഡിനെ ഭയന്ന് ജീവിക്കാനില്ല'; സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

പാലക്കാട്; കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മുണ്ടായ സ്വദേശി ജിത്തു കുമാർ (44) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

പട്ടാമ്പി മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റുമായി ബന്ധം പുലർത്തിയവരോട് സ്വയം നിരീക്ഷമത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ജില്ലയിൽ ഇന്ന് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, തൃശ്ശൂർ സ്വദേശികൾക്ക് ഉൾപ്പെടെയുള്ളവ്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
dead-body-600-jpg

ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉൾപ്പെടും. ഒരു അതിഥി തൊഴിലാളി , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 21 പേർ, കരിമ്പ സ്വദേശിയായ ഒരു ടാക്സി ഡ്രൈവറും ഉൾപ്പെടുന്നതാണ് ബാക്കിയുളള 27 പേർ. അഞ്ചുപേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 367 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

English summary
palakkad; security staff committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X