Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് എസ്എഫ്ഐ-എബിവിപി സംഘർഷം; 4 പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് എഫ് ഐ- എ ബി വി പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ട് എ ബി വി പി പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പരീക്ഷയ്ക്ക് കയറുന്നതിന് മുൻപ് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതോടെ അധ്യാപകരെത്തി ഇരുകൂട്ടരേയും പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ തർക്കം മൂക്കുകയും കാര്യങ്ങൾ വലിയ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. മൂർച്ഛയുള്ള ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

abvp-sfi-

എ ബി വി പി പ്രവർത്തകർക്ക് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരിൽ ഒരാളുടെ കഴുത്തിനും മറ്റൊരാളുടെ കൈക്കുമാണ് പരിക്കേറ്റത്. സംഘർഷത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. വിദ്യാർത്ഥികളോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+