പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാജഹാന്റെ കൊലപാതകം: രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ല, വ്യക്തിവൈരാഗ്യമെന്ന് എഫ്‌ഐആര്‍

Google Oneindia Malayalam News

പാലക്കാട്: മലപ്പുഴയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈരാഗ്യമാണെന്ന് കൊലയില്‍ കലാശിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലപാതകത്തിന് തെളിവുകളില്ലെന്നാണ് എഫ് ഐ ആറില്‍ നിന്നും വ്യക്തമാകുന്നത്.

സി പി എമ്മിന്റെ ഭാഗമായിരുന്ന ചിലര്‍ അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശികമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകം നടത്തിയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

cpm

ഷാജഹാന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഇന്ന് പത്ത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപ യാത്രയായി കൊട്ടേക്കാട്ടില്‍ എത്തും. പൊതുദര്‍ശനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാവിലെ തീരുമാനം എടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

2024 ല്‍ 2004 ആവര്‍ത്തിക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി സിപിഎം2024 ല്‍ 2004 ആവര്‍ത്തിക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി സിപിഎം

കഴിഞ്ഞ ദിവസം 9.15 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആയിരിക്കാനാണ് സാധ്യത എന്ന് മലമ്പുഴ എം എല്‍ എ പ്രഭാകരന്‍ പറഞ്ഞു. നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു എന്നും മലമ്പുഴ എം എല്‍ എ പ്രഭാകരന്‍ പറഞ്ഞു. അതിനിടെ സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാരണക്കാര്‍ ആരെന്ന് പൊലീസ് പറയട്ടെ എന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതില്‍ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിതെന്ന് സി പി എം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി ആലപ്പുഴ ജില്ല, സ്വാതന്ത്ര്യ സമര സേനാനികളെ സന്ദര്‍ശിച്ച് കളക്ടര്‍സ്വാതന്ത്ര്യദിനം ആഘോഷമാക്കി ആലപ്പുഴ ജില്ല, സ്വാതന്ത്ര്യ സമര സേനാനികളെ സന്ദര്‍ശിച്ച് കളക്ടര്‍

ഇത്തരം സംഭവങ്ങള്‍ക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം. സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍പ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. ഷാജഹാന്റെ കൊലപാതകത്തിന് എതിരെ ബഹുജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സി പി എം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala

English summary
Palakkad Shahjahan's murder: No evidence of political murder and FIR claims personal enmity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X