പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ റിപ്പോര്‍ട്ട്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാന്‍ കാരണം ഡോക്ടറുടെ ചികിത്സ പിഴവാണ് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോക്ടര്‍മാരെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ രണ്ട് ദിവസം മുന്‍പ് പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണം ചികിത്സാ പിഴവാണ് എന്ന വിലയിരുത്തലിലാണ് ഈ മെഡിക്കല്‍ ബോര്‍ഡ് യോഗം എത്തിയത്. പാലക്കാട് തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും ആണ് മരിച്ചത്.

SASA

Image Credit: Facebook@Our Palakkad

ഇത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണ് എന്ന് മെഡിക്കല്‍ ബോര്‍ഡും പറഞ്ഞതോടെ ഡോക്ടര്‍മാര്‍ കുറ്റക്കാരാകാനുള്ള സാധ്യത ഏറി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ തന്നെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഡോക്ടര്‍മാരെയും വിളിച്ചുവരുത്തിയേക്കും.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

ശേഷം ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചെങ്കിലും ഐശ്വര്യയ്ക്ക് കുഴപ്പമുണ്ടാകില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞ് മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഐശ്വര്യയും മരിക്കുകയായിരുന്നു.

'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?'പ്രഖ്യാപനത്തിന് മുഹൂര്‍ത്തം വരെ കുറിച്ചു'; ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ കെസിആര്‍, അപ്പോള്‍ ടിആര്‍എസ്?

കൂടുതല്‍ രക്തം വേണ്ടി വരുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രക്തം എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ നാലാം തീയതി രാവിലെ ഐശ്വര്യ മരിക്കുകയായിരുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും തങ്കം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

ഗര്‍ഭിണിയായപ്പോള്‍ തൊട്ട് ഒമ്പത് മാസം വരെ ഐശ്വര്യയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല പ്രസവസമയത്ത് ഉണ്ടായിരുന്നത് എന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഡിഎംഒയോട് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

English summary
Palakkad Thangam Hospital incident: Medical report against the doctor who treat the mother and child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X