തങ്കം ആശുപത്രിയിൽ യുവതി മരിച്ച സംഭവം;ചികിത്സ പിഴവെന്ന് കുടുംബം..വിശദമായി അന്വേഷിക്കാൻ പോലീസ്
പാലക്കാട്; തങ്കം ആശുപത്രിയിൽ കാലിനു ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്. കോങ്ങാട് ചെറായ കാക്കറത്തു വീട്ടിൽ ഹരിദാസിന്റെ മകൾ കാർത്തിക (27)യാണ് മരിച്ചത്. കാർത്തികയുടെ മരണത്തിൽ ചികിത്സാപിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

രാവിലെയായിരുന്നു കാർത്തികയുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. അതെന്ത് കൊണ്ടാണെന്ന് പോലീസ് വിശദമായി പരിശോധിക്കും. അനസ്തേഷ്യ നൽകിയതിൽ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യവും വിശദമായി പോലീസ് പരിശോധിക്കും. ശ്വാസകോശത്തിലെ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യും അന്വേഷിക്കും.ചികിത്സപ്പിഴവുണ്ടോയെന്നു കണ്ടെത്താൻ മെഡിക്കൽ, നിയമ വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തങ്കം ആശുപതിയിൽ യുവതി മരിച്ച സംഭവം;കുടുംബത്തെ സന്ദർശിച്ച് യുവജന കമ്മീഷൻ
പാലക്കാട് തങ്കം ആശുപതിയിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. തങ്കം ആശുപതിയിൽ ചികിത്സാ പിഴവ് മൂലം മരിച്ചു എന്ന് ആരോപിക്കപ്പെടുന്ന തത്തമംഗലം സ്വദേശി ഐശ്വര്യയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഐശ്വര്യ മരിച്ചത്. ഞായറാഴ്ച ഐശ്വര്യയുടെ നവജാത ശിശുവും മരിച്ചിരുന്നു.
സംഭവം നടന്ന മണിക്കൂറിൽ തന്നെ യുവജന കമ്മീഷൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ആരോഗ്യ വകുപ്പ്, ഡി എം ഒ, പോലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഐശ്വര്യയുടെ കുടുംബം തിങ്കളാഴ്ച മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും കാണുന്നുണ്ട്. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിച്ച് വരികയാണെന്നു ചിന്ത ജെറോം വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും കമ്മീഷന്റെ പൂർണ്ണ സഹകരണം കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. യുവജന കമ്മീഷൻ അംഗം അഡ്വ ടി മഹേഷ്, യുവജന കമ്മീഷൻ സംസ്ഥാന കോ-ഓഡിനേറ്റർ അഡ്വ രൺദിഷ്, ജില്ലാ കോ- ഓഡിനേറ്റർ അഖിൽ എന്നിവരും സന്ദർശനത്തിൽ പങ്കാളിയായി.
മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ












Click it and Unblock the Notifications