പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ കള്ളന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ സംഭവിച്ചത്...

Google Oneindia Malayalam News

പാലക്കാട്: ഭാര്യയുടെ ബിസിനസ് തകര്‍ക്കാനായി കള്ളന് ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയിലായപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മോഷണ കേസുകളിലെ സ്ഥിരം പ്രതിയായ വാടാനപ്പള്ളി രായമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (44) കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു.

ഇതോടെയാണ് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ കൊടുത്ത ക്വട്ടേഷന്‍ വിവരങ്ങളും പുറത്തായത്. ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസിലാണ് സുഹൈല്‍ പൊലീസ് പിടിയിലാകുന്നത്. ഇതേ കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടില്‍ ഷമീര്‍ (32) പൊലീസ് പിടിയിലാണ്.

uhbk

ഷമീറിനെ ചോദ്യംചെയ്തതോടെ ആണ് സുഹൈലിന്റെ പങ്ക് തെളിഞ്ഞത്. പിന്നാലെ സുഹൈലിനെ പിടികൂടി ചോദ്യം ചെയ്തതോടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ കഴിയവേ സുഹൈലുമായി പരിചയത്തിലായിരുന്നു.

അംബാനിയുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അദാനി കമ്പനിയില്‍ 'നോ എന്‍ട്രി!! പുതിയ കരാറില്‍ ഒപ്പുവെച്ചോ?അംബാനിയുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അദാനി കമ്പനിയില്‍ 'നോ എന്‍ട്രി!! പുതിയ കരാറില്‍ ഒപ്പുവെച്ചോ?

ആ പരിചയത്തിന്റെ പുറത്ത് ഭാര്യ നടത്തിവന്ന ബിസിനസ് എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന് പറഞ്ഞ് സുഹൈലിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം, ക്വട്ടേഷന്‍ നല്‍കിയ ആളുടെ ഭാര്യ നടത്തിവന്ന ബിസിനസ് സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ കയറി. എന്നിട്ട് ഇവിടെ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവ മോഷ്ടിക്കുകയായിരുന്നു.

'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമെന്ന് സംശയം, മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചു'; വിധി വിവരങ്ങൾ'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമെന്ന് സംശയം, മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചു'; വിധി വിവരങ്ങൾ

ഈ കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസിനായിരുന്നില്ല. മോഷണം നടത്തിയ മുതലുകള്‍ വില്‍പ്പന നടത്തി സുഖജീവിതം നയിച്ച് വരികയായിരുന്നു സുഹൈല്‍. പൊന്നാനിയില്‍ വെച്ചാണ് ഇതിനിടെ ഇയാള്‍ അറസ്റ്റിലാകുന്നത്. സുഹൈലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

'നല്ല അച്ഛനും അമ്മയ്ക്കും പിറന്നവർ ഈ പണി ചെയ്യില്ല'; ഇത് ആള് വേറെയാണ്,നിങ്ങള്‍ക്ക് അറിയില്ല: റോബിന്‍'നല്ല അച്ഛനും അമ്മയ്ക്കും പിറന്നവർ ഈ പണി ചെയ്യില്ല'; ഇത് ആള് വേറെയാണ്,നിങ്ങള്‍ക്ക് അറിയില്ല: റോബിന്‍

പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നെല്‍സണ്‍ സി.എസ്., പി.എം. രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ് വി.പി., അനീഷ് വി. നാഥ്, സുവീഷ് ടി.എസ്., തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, കെ. ഗോപാലകൃഷ്ണന്‍, പി.എം. റാഫി, പി. രാഗേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പളനിസ്വാമി, കെ.ബി. വിപിന്‍ദാസ്, എം.എസ്. ലിഗേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English summary
Palakkad: The husband gave a quotation to the thief to destroy his wife's business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X