പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ പാലക്കാട് ജില്ലയിൽ! ഇന്നത്തോടെ നൂറ് കടന്നു!

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇതുവരെ 105 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. പാലക്കാട് മാത്രമാണ് നൂറിൽ കൂടുതൽ കൊവിഡ് രോഗികളുളളത്. ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 14 പേരും പുറത്ത് നിന്ന് വന്നവരാണ്. 9 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 5 പേർ വിദേശത്തുനിന്നും വന്നവരാണ്.
ചെന്നൈയിൽ നിന്ന് 5 പേർ, മുംബൈ, കർണാടക, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും എത്തി. അബുദാബിയിൽ നിന്ന് വന്ന 5 പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം പകർന്നിരിക്കുന്നത് 2 പേർക്കാണ്.

covid

മെയ് 22ന് ചെന്നൈയിൽ നിന്നും വന്ന കൊപ്പം സ്വദേശി, മെയ് 20ന് ചെന്നൈയിൽ നിന്നും വന്ന ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശി, ആനക്കര സ്വദേശി , മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന് അലനല്ലൂർ സ്വദേശി, ശ്രീകൃഷ്ണപുരം സ്വദേശി എന്നിവർക്ക് കൊവിഡുണ്ട്. മെയ് 23 ന് മുംബൈയിൽ നിന്നും എത്തിയ തൃക്കടീരി സ്വദേശി, മെയ് 19 ന് ബാംഗ്ലൂരിൽ നിന്നും എത്തിയ അലനല്ലൂർ സ്വദേശി, മെയ് 18ന് ഡൽഹിയിൽ നിന്നും എത്തിയ കോട്ടോപ്പാടം സ്വദേശി, കർണാടകയിലെ ഭടകലിൽ നിന്ന് വന്ന കോട്ടോപ്പാടം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കൂടാതെ മഹാരാഷ്ട്രയിൽ നിന്നും എത്തിയ രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിയുടെ അമ്മയായ കണിയാപുരം സ്വദേശിക്കും, ചെന്നൈയിൽ നിന്നും എത്തി രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ റേഷൻ കട ഉടമയായ കടമ്പഴിപ്പുറം സ്വദേശിക്കും സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 11ന് അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി, വാണിയംകുളം സ്വദേശി, മെയ് 18ന് അബുദാബിയിൽ നിന്നും വന്നിട്ടുള്ളവരായ ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി , കേരളശ്ശേരി വടശ്ശേരി സ്വദേശി, പഴമ്പാലക്കോട് സ്വദേശി എന്നിവർക്കും രോഗമുണ്ട്.

പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 2 മലപ്പുറം സ്വദേശികളും ഒരു ഇടുക്കി സ്വദേശിനിയും രണ്ട് തൃശ്ശൂർ സ്വദേശികളും ആസാം സ്വദേശിയും ഉൾപ്പെടെ 105 പേരുണ്ട്. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ'മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബന്ധിച്ചാലും'! കുറിപ്പ് വൈറൽ

English summary
Palakkad tops the list of Covid cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X