പാലക്കാട് ട്രെയിൻ പാളം തെറ്റി; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവെ
പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂർ-ഷൊർണൂർ പാസഞ്ചറിലെ എൻജിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവെ അറിയിച്ചു.
ട്രാക്കിലൂടെ പോകുന്ന പോത്തിനെ ഇടിച്ചതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. ട്രെയിനിലെ യാത്രക്കാരെ റെയിൽവേയുടെ നേതൃത്വത്തിൽ റോഡ് മാർഗം ഷൊർണൂർ ജങ്ഷനിൽ എത്തിച്ചു. അതേസമയം അപകടത്തിന് പിന്നാലെ ഈ റൂട്ട് വഴിയുള്ള സർവ്വീസുകൾ റദ്ദാക്കി.

ഷൊർണൂരിൽനിന്നു നിലമ്പൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പെഷൽ എക്സ്പ്രസ് (06473),നിലമ്പൂർ-ഷൊർണൂർ (06474) എക്സ്പ്രസ്,ഷൊർണൂർ നിലമ്പൂർ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.












Click it and Unblock the Notifications