വീഡിയോ കോളിലെത്തി നഗ്ന വീഡിയോ കാണിച്ചു;പിന്നാലെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
പാലക്കാട്; വാട്സ് ആപ് വീഡിയോ കോളിൽ എത്തി നഗ്ന ദൃശ്യം കാണിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. പാലക്കാട് കുഴൽമന്ദത്താണ് സംഭവം. സംഗതി പന്തിയല്ലെന്ന് മനസിലായതോടെ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. സംഭവം ഇങ്ങനെ

ഗൃഹനാഥന്റെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്നും വീഡിയോ കോൾ വരികയായിരുന്നു. ഫോൺ എടുത്തപ്പോൾ മറുവശത്ത് നഗ്നയായ സ്ത്രീ നിൽക്കുന്നു. പന്തികേട് തോന്നി അപ്പോൾ തന്നെ ഗൃഹനാഥൻ കോൾ കട്ട് ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം ഗൃഹനാഥന്റെ ഫോണിലേക്ക് ഒരു ഫോട്ടോ കിട്ടി. ഗൃഹനാഥൻ ഒരു സ്ത്രീക്കൊപ്പം നിൽക്കുന്നതായിരുന്നു അത്. 10,000 രൂപ അയച്ച് തരണമെന്നും തയ്യാറായില്ലേങ്കിൽ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച് നൽകി മാനം കെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ ഭയന്ന് ഗൃഹനാഥൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയ വാട്‌സാപ്പ് അക്കൗണ്ടായതിനാൽ പോലീസിന് ആ നമ്പറിൽ ബന്ധപ്പെടാൻ സാധിച്ചില്ല. പണം നൽകില്ലെന്നും പോലീസിൽ പരാതി നൽകിയതായും ഭീഷണിപ്പെടുത്തുന്നവരെ അറിയിക്കാൻ ഗൃഹനാഥനോട് പോലീസ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തതോടെ ഭീഷണി സന്ദേശവും നിലച്ചു.
ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും












Click it and Unblock the Notifications