പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്ട് വീണ്ടും കാട്ടാന അവശനിലയില്‍... കീഴ്ത്താടിയില്‍ നീര്‍ക്കെട്ട്, ഓടിയെത്തി ഡോക്ടര്‍മാര്‍!!

Google Oneindia Malayalam News

അഗളി: പാലക്കാട് വീണ്ടും കാട്ടാന ഗുരുതരാവസ്ഥയില്‍ കോട്ടത്തറ വീട്ടിക്കുണ്ട് ഊരിനടുത്താണ് കാട്ടാനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. നേരത്തെ തന്നെ വിവാദങ്ങള്‍ പലതും ഉള്ളതിനാല്‍ വനപാലകര്‍ ഇവിടെ കടുത്ത ജാഗ്രതയിലാണ്. രണ്ട് ദിവസമായി കൂട്ടം തെറ്റി തീറ്റയെടുക്കാതെ വനാതിര്‍ത്തിയില്‍ നില്‍ക്കുകയാണ് ഈ കാട്ടാന കുട്ടി. ആറ് വയസ്സോളം പ്രായമുണ്ട് ഈ ആനയ്‌ക്കെന്നാണ് വിലയിരുത്തല്‍.

1

കഴിഞ്ഞ ദിവസം വരെ വനാതിര്‍ത്തിയില്‍ നിന്നിരുന്ന കുട്ടിക്കൊമ്പന്‍ ഇന്നലെയാണ് മനുഷ്യവാസമുള്ളിടത്തേക്ക് എത്തിയത്. തീര്‍ച്ചയായും ഈ ആനയ്ക്ക് വൈദ്യസഹായം അടക്കമുള്ളവ ആവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെയുള്ള പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വെറ്ററിനറി സര്‍ജനും അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആദിവാസി ഊരിനടുത്തായി നിലയുറപ്പിച്ചിരുന്നു ഈ ആനക്കുട്ടി. എന്നാല്‍ വൈകുന്നേരത്തോടെ ആന തീര്‍ത്തും അവശനായി.

അനങ്ങാന്‍ പോലുമാവാതെ ആനക്കുട്ടി കിടപ്പിലായി പോയെന്ന് നാട്ടുകാര്‍ പറയുന്നു. ആനയുടെ കീഴ്ത്താടിയില്‍ നീര്‍ക്കെട്ടുണ്ട്. വായ്ക്കുള്ളില്‍ പുഴുവരിച്ച് പരിതാപകരമായ അവസ്ഥയിലാണ്. അഗളി വെറ്ററിനറി സര്‍ജന്‍ നവീന്‍ സ്ഥലത്തെത്തിയാണ് ആനയെ പരിശോധിച്ചത്. പുഴുവരിക്കുന്ന കാര്യം ഡോക്ടര്‍ സ്ഥിരീകരിച്ചു. അതേസമയം ആനയ്ക്ക് അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മുറിവുകള്‍ അടക്കം ചികിത്സയിലൂടെ ഭേദമാക്കാനാവുമെന്നാണ് സൂചന.

Recommended Video

cmsvideo
Super Agent Doval Behind Modi Leh Visit | Oneindia Malayalam

അതേസമയം കഴിഞ്ഞ ദിവസം ശിരുമുഗ വനമേഖലയില്‍ പെത്തിക്കുട്ടയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാട്ടാന ചെരിഞ്ഞിരുന്നു. എട്ട് വയസ്സുള്ള കൊമ്പനായിരുന്നു ഇത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ആനയ്ക്ക് നില്‍ക്കാന്‍ പോലും പ്രയാസമായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയതോടെ കുറച്ച് ദൂരം ആനയ്ക്ക് നടക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് ചെരിഞ്ഞു. മേട്ടുപ്പാളയം മേഖലയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മൂന്ന് കാട്ടാനകളാണ് ചെരിഞ്ഞത്. ഇതിലൊരെണ്ണം കര്‍ഷകരുടെ വെടിയേറ്റാണ് ചെരിഞ്ഞത്.

മിഷന്‍ പ്രഖ്യാപിച്ച് രാഹുല്‍, പടത്തലവന്‍ പവന്‍ ഖേര, ബിജെപിയെ വെട്ടും, അഗ്രസീവ് ഗെയിമുമായി കോണ്‍ഗ്രസ്മിഷന്‍ പ്രഖ്യാപിച്ച് രാഹുല്‍, പടത്തലവന്‍ പവന്‍ ഖേര, ബിജെപിയെ വെട്ടും, അഗ്രസീവ് ഗെയിമുമായി കോണ്‍ഗ്രസ്

English summary
palakkad: veterenary doctors help elephant after it fell into serious condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X