Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പിന് അവസാനം; ചാത്തനൂർ സിന്തറ്റിക് ട്രാക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകി ചാത്തനൂർ ഹയർ സെക്കന്ററി സ്കൂളിലെ സിന്തറ്റിക് ട്രാക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. കിഫ്ബി ഫണ്ടില്‍ നിന്നും 8.87 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് നിർമ്മിച്ചത്.രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

സ്‌കൂള്‍തലത്തില്‍ വിദാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും ചാത്തനൂര്‍, തിരുമിറ്റക്കോട് അടക്കമുള്ള ചുറ്റുവട്ടത്തെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൂടി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെച്ചെന്നാലും ഇതേ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ തന്നെയാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. അതിനാല്‍ ഈ അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം. നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ എല്ലാ കായികമേളകളും നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

rack-1672319714.jpg -Pr

ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാല് ഏക്കറിലായുള്ള ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ 6 ലൈന്‍ ട്രാക്ക് (സിന്തറ്റിക്) നാച്ചുറല്‍ ഫുട്‌ബോള്‍ ടര്‍ഫ്, ജമ്പിങ് പിറ്റ്, ഫെന്‍സിങ്, മഴവെള്ള സംഭരണി തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. മണികണ്ഠന്‍ കണ്‍വീനറായും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. മഞ്ജുഷ ചെയര്‍പേഴ്‌സണായും സമിതി രൂപീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്‌റ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം മനോമോഹനന്‍, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.എസ് ഷെറീന, രാധിക രതീഷ്, ബി.ആര്‍ രേഷ്മ, കായിക യുവജന കാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍. ജയചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം മികച്ച രീതിയില്‍ സംരക്ഷിക്കണം: മന്ത്രി എം.ബി രാജേഷ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമയം കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുംവിധം ആയിരിക്കണം സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനമെന്നും ട്രാക്ക് സ്റ്റേഡിയം മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ സ്‌കൂളിനും തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിനും കഴിയണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്ന പരിപാടിയില്‍ അധ്യക്ഷനായി സാരിക്കുകയായിരുന്നു അദ്ദേഹം.

സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെങ്കിലും പ്രവര്‍ത്തനമില്ലാത്തതിനാല്‍ തിരുമിറ്റക്കോട് പ്രദേശത്തെ ചെറുപ്പക്കാര്‍, കായികപ്രേമികള്‍, പ്രദേശവാസികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം സ്റ്റേഡിയം തുറന്നുകൊടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കായിക കേരളത്തിന്റെ വികസന കുതിപ്പിനായി സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം തുറന്നു കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കായികരംഗത്തെ വികസനത്തിന് സംസ്ഥാനത്താകെ ഊര്‍ജ്ജസ്വലമായ നേതൃത്വപരമായിട്ടുള്ള ഇടപെടലുകളാണ് കായിക മന്ത്രി നടത്തുന്നതെന്നും അതിനുള്ള മികച്ച ഉദാഹരണമാണ് ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം എന്നും മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതി നടക്കാന്‍ പോകുന്നില്ലെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+