Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം; ഭാര്യ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു. കടമ്പഴിപ്പുറത്ത് പ്രഭാകരൻ നായരാണ് മരിച്ചത്. ഭാര്യ ശാന്ത കുമാരിയെ പോലീസ് അറ്സറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

പ്രഭാകരൻ നായർ ഒരുപാട് നാളുകളായി അൽഷിമേഴ്സ് രോ​ഗത്തിന് ചികിത്സയിലായിരുന്നു. ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് ശാന്ത കുമാരി മൊഴി നൽകിയത് എന്നാണ് പോലീസ് പറഞ്ഞത്.

death

സംഭവം നടക്കുന്ന ദിവസം രണ്ട് പേരും തമ്മിൽ വഴക്ക് ഉണ്ടായി. വഴക്കിനെ തുടർന്ന് ദേഷ്യപ്പെട്ട ശാന്ത കുമാരി പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി എന്നാണ് കേസ്.

സംഭവത്തിന് തൊട്ടടുത്ത ദിവസം ശാന്ത കുമാരി കിണറ്റിലേക്ക് ചാടി. വിവരം അറിഞ്ഞ് സ്ഥലത്തേക്ക് എത്തിയ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ആണ് ശാന്ത കുമാരിയെ രക്ഷിച്ചത്. പിന്നീടാണ് പ്രഭാകരൻ നായരെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

പോലീസ് അസ്വാഭിവക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്ത് വന്നത്. പോസ്റ്റ്മോർട്ടത്തിൽ പ്രഭാകരൻ നായരുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി.

വിശദമായ പരിശോധനയിൽ തോർത്ത് മുണ്ട് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നി​ഗമനം. ഇതിന് പിന്നാലെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, ശാന്ത കുമാരി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+