പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിച്ചെത്തിയ കൊമ്പന്‍ വീട് തകര്‍ത്ത് അകത്തെത്തി... കണ്ടത് ഉറങ്ങി കിടക്കുന്നയാളെ, ഓടിരക്ഷപ്പെട്ടു!!

Google Oneindia Malayalam News

ഷോളയൂര്‍: കൊമ്പ് കുലുക്കി കുതിച്ചെത്തിയ ആന ഇത്തവണ തകര്‍ത്തത് വീട്. വെച്ചപതിയിലാണ് ആനയുടെ വിളയാട്ടമുണ്ടായത്. ആദിവാസി ഊരിനടുത്ത് താമസിക്കുന്ന രങ്കസ്വാമിയുടെ വീടാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. അതേസമയം വീട് തകര്‍ത്ത ആന ഉള്ളില്‍ കയറുകയും ചെയ്തു. രങ്കസ്വാമി നല്ല ഉറക്കത്തിലായിരുന്നു. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപ്പെട്ടത്.

1

വീടിന്റെ മേല്‍ക്കൂരയും ചുമരുമെല്ലാം തകര്‍ന്ന് വീഴുന്നത് അറിഞ്ഞാണ് രങ്കസ്വാമി ഉണര്‍ന്നത്. ആനയെ കണ്ട ഇയാള്‍ തൊട്ടപ്പുറം താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രങ്കസ്വാമിയുടെ പിന്നാലെ തന്നെ ആനയും ഉണ്ടായിരുന്നു. പിന്തുടര്‍ന്ന് എത്തിയ കൊമ്പന്‍ രങ്കസ്വാമിയുടെ സഹോദരിയുടെ വീടിന്റെ വാതിലും തകര്‍ത്തും. പ്രദേശത്തെ നിരവധി വീടുകള്‍ ഈ ആന പൊളിച്ചിരുന്നു. ഇത് തന്നെയാണ് രങ്കസ്വാമിയുടെ വീടും തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം ഇവിടെ മാത്രമല്ല, കഞ്ചിക്കോടും കാട്ടാനപ്പേടിയിലാണ്. ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ ഇവിടെയുള്ള കൃഷിയെല്ലാം നശിപ്പിച്ചിരിക്കുകയാണ്. വീടുകളിലെ മതിലും ഗേറ്റുമടക്കം തകര്‍ത്തു. രാത്രി മുഴുവന്‍ ഇവിടെ തമ്പടിച്ച കാട്ടാന ജനങ്ങളെ മുഴുവനായും ഭീതിയിലാഴ്ത്തി. കഞ്ചിക്കോടുള്ള സ്വാമിനാഥിന്റെ വീടിന്‍രെ പിന്‍വശത്തെ നൂറിലേറെ വാഴയും നെല്‍ക്കൃഷിയും ആനയുടെ വിളയാട്ടത്തില്‍ നശിച്ചു.

ഈ തോട്ടത്തില്‍ വാഴ അകത്താക്കിയ ശേഷമാണ് കാട്ടാന വീടിന് മുറ്റത്തേക്ക് എത്തിയത്. ഇവിടെയുള്ള മതില്‍ തകര്‍ത്താണ് കാട്ടാന പുറത്തേക്ക് പോയത്. വനയോര മേഖലയിലെ വേലി തകര്‍ത്താണ് കാട്ടാന ജനവാസ മേഖലയിലേക്ക് കടന്നത്. അതേസമയം ആനയെ പേടിച്ച് പ്രഭാത സവാരി പോലും നാട്ടുകാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. രാവിലെ വരെ കാട്ടാന ജനവാസ മേഖലയില്‍ ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.

English summary
palakkad: willd elephant destroys home and agricultural fields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X