മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
ഇരുപതിനായിരം രൂപ വില വരുന്ന പൂച്ചയെ ആണ് തട്ടിയെടുത്തത്. പൂച്ചയെ ജനുവരി 24നാണ് മണ്ണാർക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യുവതി കടത്തിക്കൊണ്ടുപോയത്.

പാലക്കാട്: മണ്ണാർക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരിച്ചേൽപ്പിച്ചു. പേർഷ്യൻ പൂച്ചയെ ആണ് യുവതി തട്ടിക്കൊണ്ടുപോയത്. പൂച്ചയെ യുവതി കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാർക്കാട് സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചത്. പൂച്ചയെ തിരിച്ച് ഏൽപ്പിച്ചതോടെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഉടമ പിൻവലിച്ചു.
ഇരുപതിനായിരം രൂപ വില വരുന്ന പൂച്ചയെ ആണ് തട്ടിയെടുത്തത്. പൂച്ചയെ ജനുവരി 24നാണ് മണ്ണാർക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യുവതി കടത്തിക്കൊണ്ടുപോയത്. പേർഷ്യൻ ഇനത്തിൽ പെട്ട പൂച്ചയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയിൽ ഇരിക്കുന്ന സമയത്താണ് പൂച്ച പുറത്തേക്കിറങ്ങിയത്.
ഈ സമയത്തായിരുന്നു യുവതി പൂച്ചയെ പിടി കൂടിയത്. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റ് കടക്കാർ പറഞ്ഞപ്പോൾ അവിടെ കൊടുക്കാമെന്ന് പറഞ്ഞ് പൂച്ചയെയും കൊണ്ട് യുവതി കടന്നു കളഞ്ഞു. കൊണ്ടുപോയവർ തിരിച്ചു തരുമെന്ന് കരുതി ഉടമ കാത്തിരുന്നു. പക്ഷേ കാണത്തിനെ തുടർന്ന് പൂച്ചയെ കൊണ്ടുgപോയതാണെന്ന് മനസ്സിലായപ്പോഴാണ് മണ്ണാർക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷിയില്ലാതെ ആയപ്പോൾ യുവതിയുടെ സഹോദരനാണ് അതീവരഹസ്യമായി പൂച്ചയെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ കൈമാറിയത്. സഹോദരൻ തിരികെ പോയതോടെ പോലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏൽപിച്ചു. ഉടമ ഇതോടെ കൊടുത്ത പരാതി പിൻവലിച്ചു.












Click it and Unblock the Notifications