പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് വര്‍ഷം മുമ്പ് നാടുവിട്ടു... തിരിച്ചെത്തിയത് പോലീസായിട്ട്, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

മല്ലപ്പള്ളി: ഒരു ആള്‍മാറാട്ടത്തിന്റെ കഥയാണ് പാലക്കാട് ചുരുളഴിഞ്ഞിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് നാടുവിട്ടുപോയ ഒരു യുവതി പോലീസായി തിരിച്ചെത്തിയതാണ് സംഭവം. യഥാര്‍ത്ഥത്തില്‍ ഇവര്‍ സബ് ഇന്‍സ്‌പെക്ടറായി വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തിയ യുവതി ഒടുവില്‍ പോലീസ് പൊക്കുകയും ചെയ്തു. കേരളാ പോലീസും ഇവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചില സീരിയലുകളില്‍ ഇവര്‍ പോലീസായി വേഷമിട്ടു എന്ന ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

1

പോലീസ് സംഭവത്തെ കുറിച്ച ്പറയുന്നത് ഇങ്ങനെ. അറസ്റ്റിലായത് പ്രീതി എന്ന യുവതിയാണ്. യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി പ്രീതിയുടെ സഹോദരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രീതി കള്ളം പുറത്താവുകയായിരുന്നു. അറസ്റ്റിലായതോടെ എന്തിനാണ് ഇത് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. വീട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വേഷം കെട്ടിയതെന്നായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്.

യുവതി വര്‍ഷങ്ങളായി പാലക്കാട്ടാണ് താമസിക്കുന്നത്. ഇതിനിടയ്ക്കാണ് സീരിയലുകളില്‍ പോലീസ് വേഷം കെട്ടിയിരുന്നതായി പറയുന്നത്. ഇവര്‍ എറണാകുളത്ത് നിന്നും എസ്‌ഐയുടെ യൂണിഫോമും ധരിച്ച് ബസില്‍ കയറി നാട്ടില്‍ എത്തുകയായിരുന്നു. നാട്ടില്‍ വന്ന യുവതി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവരുടെ മുന്നില്‍ പോലീസാണെന്ന് ധരിപ്പിക്കുന്നതിനായി സെല്‍ഫി എടുക്കുകയും ചെയ്തു.

ഈ സെല്‍ഫിയാണ് ഇവര്‍ക്ക് ഇപ്പോള്‍ പാരയായി മാറിയിരിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പോലീസ് എത്തി. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയും ചെയ്്തു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റും രേഖപ്പെടുത്തി. അതേസമയം ആള്‍മാറാട്ടം തട്ടിപ്പിന് ഉപയോഗിച്ചതായി വിവരമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രീതി പത്ത് വര്‍ഷം മുമ്പ് നാട് വിട്ട് പോയതാണ്. ഇവര്‍ പാലക്കാട്ടാണ് താമസമെന്നും, മൂന്ന് വിവാഹത്തിലായി മൂന്ന് മക്കളുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംവിധായകരുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

English summary
palakkad: women arrested after faking her as a police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X