പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിൻ കാത്തിരിക്കുമ്പോൾ പ്രസവ വേദന, കുഞ്ഞിന്റെ തല പുറത്തേക്ക്; യുവതിക്ക് രക്ഷകരായത് ഇവർ

Google Oneindia Malayalam News

പാലക്കാട്: ട്രെയിൻ കാത്തിരിക്കുമ്പോൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അർബിന്ദ് ബുനിയയുടെ ഭാര്യ സുനിതാദേവി (25) ആണ് ആൺകുട്ടിക്ക് ജൻമം നൽകിയത്. റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരും കനിവ് 108 ആംബുലൻസ് ജീവനക്കാരുമാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്.

xbabyoo-1586785226-1592

സുനിതയും ഭർത്താവും ജാർഖണ്ഡിലേക്ക് തിരിച്ച് പോകാൻ പാലക്കാട് സ്റ്റേഷനിൽ ഇരിക്കുമ്പോഴായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തുള്ള യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയെ വിവരം അറിയിച്ചു. ഇതോടെം ഹെഡ് കോൺസ്റ്റബിൾമാരായ എംടി കാർമിലയും നീതുമോളും ഓടിയെത്തി. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ തല പുറത്തുവന്നിരുന്നു.

ഇതോടെ അധികൃതർ കനിവ് 108 ആംബുലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഡ്രൈവർ എസ് സുധീഷും മെഡിക്കൽ ടെക്നിഷ്യൻ ബിൻസി ബിനുവും ഇവിടെ ത്തി. ബിൻസി പൊക്കിൾക്കൊടി വേർപ്പെടുത്തി കുഞ്ഞിനേയും അമ്മയേയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബിഗ് ബോസിലെ ഇഷ്ട മത്സാർത്ഥി ആര്? തുറന്ന് പറഞ്ഞ് ദിൽഷ..എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത്? മറുപടി ഇങ്ങനെബിഗ് ബോസിലെ ഇഷ്ട മത്സാർത്ഥി ആര്? തുറന്ന് പറഞ്ഞ് ദിൽഷ..എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത്? മറുപടി ഇങ്ങനെ

 'മീൻ വരഞ്ഞത് ശരിയാകാത്തതിന്, മരച്ചീനി വാങ്ങി കഴിച്ചതിന്, ഐശ്വര്യ നേരിട്ടത് ക്രൂര മർദ്ദനം' 'മീൻ വരഞ്ഞത് ശരിയാകാത്തതിന്, മരച്ചീനി വാങ്ങി കഴിച്ചതിന്, ഐശ്വര്യ നേരിട്ടത് ക്രൂര മർദ്ദനം'

 'ഭർതൃവീട്ടിൽ കൊടിയ ജാതി വിവേചനം നേരിട്ട കാവ്യ, പിടയുന്നൊരു അമ്മ മനസുണ്ട് അവർക്ക്'; പിന്തുണച്ച് കുറിപ്പ് വൈറൽ 'ഭർതൃവീട്ടിൽ കൊടിയ ജാതി വിവേചനം നേരിട്ട കാവ്യ, പിടയുന്നൊരു അമ്മ മനസുണ്ട് അവർക്ക്'; പിന്തുണച്ച് കുറിപ്പ് വൈറൽ

English summary
palakkad; women gave birth to kid while waiting for train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X