പാലക്കാട് സുബൈര്‍ വധം: മൂന്ന് പേര്‍ പിടിയില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍
പാലക്കാട്: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പേരെയും രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്.

സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര്‍ എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്. പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എഡിജിപി വിജയ് സാക്കറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവരുന്നത്.
പാലക്കാട് സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികള്‍ക്ക് ആര്‍ എസ് എസ് ബന്ധമുണ്ടെന്നും വിജയ് സാക്കറെ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications