സംശുദ്ധ രാഷ്ട്രീയത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യവുമായി യുഡിഎഫ്
പാലക്കാട്; സംശുദ്ധ രാഷ്ട്രീയത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് നല്ലേപ്പള്ളി പഞ്ചായത്തിലെ 5ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.മുപ്പത് വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ ടി കാസിം ആണ് യുഡിഎഫ് സാഥാനാര്‍ഥി. കഴിഞ്ഞ തവണ നഷ്ടപ്പെട്ടു പോയ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം പ്രസിഡന്റു കൂടിയായ ടി കാസിം വാര്‍ഡില്‍ മത്സരിക്കനിറങ്ങിയത്.

കഴിഞ്ഞ 5വര്‍ഷമായി 100 മീറ്റര്‍ റോഡ് പോലും പുതുയതായി നിര്‍മ്മിക്കാന്‍ വാര്‍ഡില്‍ കഴിഞ്ഞട്ടില്ലെന്ന് കാസിം പറയുന്നു.ഒരുപാട് പരാതികളും പ്രശ്നങ്ങളും ഈ വാര്‍ഡിലെ ജനങ്ങള്‍ക്കുണ്ട്. തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ പൂര്‍ണ സമയും വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാഹയിക്കുനമെന്ന് കാസിം പറയുന്നു.
വാര്‍ഡിലെ വികസനമുരടിപ്പ് ജനങ്ങളെ എങ്ങനെ നിരശരാക്കിയെന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങലില്‍ നിന്ന് തന്നെ മനസിലാകുന്നുണ്ടെന്ന് കാസിം പറയുന്നു. മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ടി കാസിം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.