പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌ : ഇടത്‌ കോട്ട പിടിക്കാനൊരുങ്ങി യുഡിഎഫ്‌

Google Oneindia Malayalam News

പാലക്കാട്‌: പാലക്കാട്‌ നഗരത്തിന്റെ ഹൃദയമാണെങ്കിലും 40ാം വാര്‍ഡില്‍ വികസനമെന്നത്‌ അന്യമാണ്‌. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇടതു മുന്നണി മാത്രം ഭരിക്കുന്ന വാര്‍ഡാണ്‌ നാല്‍പതാം വാര്‍ഡ്‌.എന്നാല്‍ ഇത്തവണ വാര്‍ഡ്‌ പിടിച്ചെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌ യുഡിഎഫ്‌. യുഡിഎഫ്‌ിനായി പിഎഫ്‌ വിപിനാണ്‌ നാല്‍പതാം വാര്‍ഡില്‍ ജനവിധി തേടുന്നത്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ഇടതുകോട്ട പിടിക്കാനൊരുങ്ങി യുഡിഎഫ്;പാലക്കാട് നഗരസഭയിലെ നാൽപതാം വാർഡിൽ ഇത്തവണ മത്സരം കടുക്കും

വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാര്‍ഡാണ്‌ നാല്‍ഡപതാം വാര്‍ഡെന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി വിപിന്‍ ആരോപിക്കുന്നു. വാര്‍ഡില്‍ എങ്ങും മാലിന്യ കൂമ്പാരങ്ങള്‍ ആണ്‌. മാലിന്യ സംസ്‌കരണത്തിനു പോലും യതൊരു സംവിധാനവും കഴിഞ്ഞ ഭരമ സമിതികള്‍ ഇവിടെ ഒരുക്കിയിട്ടില്ലെന്ന്‌ വിപിന്‍ ആരോപിക്കുന്നു. രപൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്‌ വാര്‍ഡില്‍ ഉള്ളത്‌. സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ ഇല്ല. ഇത്തവണ ഇത്‌ മനസിലാക്കി തന്നെ ജനങ്ങള്‍ വോട്ട്‌ ചെയ്യുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും പിഎഫ്‌ വിബിന്‍ പറഞ്ഞു.

congress

കല്‍പ്പാത്തിയില്‍ ഒന്നരവര്‍ഷംകൊണ്ട്‌ നേടിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടക്കാണിച്ചാമ്‌ വിപിന്‍ വാര്‍ഡിലെ ജനങ്ങളോട്‌ വോട്ട്‌ തേടുന്നത്‌. യുവത്വത്തിന്റെ പ്രസരിപ്പ്‌ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്‌ യുഡിഎഫ്‌. വിജയത്തിനായി 24 മണിക്കൂറുമുള്ള പ്രവര്‍ത്തനത്തിലൂടെയാണ്‌ വാര്‍ഡില്‍ യുഡിഎഫ്‌ കടന്നു പോകുന്നത്‌.

English summary
panchayat election ;In Palakkad UDF try to win in left majority ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X