പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌:വിളയൂര്‍ പഞ്ചായത്തില്‍ ആകെ 38 സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

പാലക്കാട്‌; പാലക്കാട്‌ വിളയൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ്‌ ചിത്രം തെളിയുമ്പോള്‍ 15 വാര്‍ഡുകളിലായി 38 സ്ഥാനാര്‍ഥികളാണ്‌ തിരഞ്ഞെടുപ്പ്‌ രംഗത്തുള്ളത്‌. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ്‌ സ്ഥാനാര്‍ഥികളും വിളയൂര്‍ പഞ്ചായത്തിലാണ്‌ ഉള്ളത്‌.7 വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌,യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുന്നു.പഞ്ചായത്തിലെ 6 വാരഡികളില്‍ മാത്രമാണ്‌ ബിജെപി മത്സര രംഗത്തുള്ളത്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് വിളയൂർ പഞ്ചായത്തിൽ 15 വാർഡുകളിലായി മത്സരിക്കുന്നത് 38 പേർ
election

പഞ്ചായത്തില്‍ എല്‍ഡിഫ്‌ രണ്ടിടത്ത്‌ സ്വതന്ത്രരെ മത്സരിപ്പിക്കുമ്പോള്‍ യുഡിഎഫ്‌ അഞ്ച്‌ ഇടങ്ങളിലാണ്‌ സ്വതന്ത്രരെ മത്സരിപ്പിക്കുന്നത്‌. പഞ്ചായത്തിലെ വൈസ്‌ പ്രസിഡന്റ്‌ കെവി ഗംഗാധരന്‍, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍ എകെ ഉണ്ണികൃഷ്‌ണന്‍, മുന്‍ സ്ഥിരം സമിതി അധ്യക്ഷ ബേബി ഗിരിജ തുടങ്ങിയവര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ ആയി രംഗത്തുണ്ട്‌. യുഡിഎഫില്‍ നിന്നും നിലവിലെ സ്ഥിരം സമിതി അധ്യക്ഷന്‍ നീരടി സുധാകരന്‍, നിലവിലെ പഞ്ചായത്ത്‌ അംഗമായ ഹുസൈന്‍ എന്നിവരും ഈ വട്ടം മത്സര രംഗത്തുണ്ട്‌.

English summary
Panchayat election; total 38 candidates in vilayur panchayat palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X