പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകോത്തര കളിക്കളം പറളിക്ക് സ്വന്തം: ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Google Oneindia Malayalam News

പാലക്കാട്: പാലക്കാടിന്റെ കായികക്കുതിപ്പിന് ഊര്‍ജം പകരാന്‍ മൂന്നാമത് സ്റ്റേഡിയം പറളിയില്‍ സജ്ജമായി. പറളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം 8ന് നിര്‍വഹിക്കും. 6.9 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ്, സ്വിമ്മിങ്ങ് പൂള്‍ എന്നിവയാണ് പറളി സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്ററില്‍ നിര്‍മ്മിച്ചത്. രാത്രികാല മത്സരങ്ങള്‍ക്ക് സഹായകമാകുന്നതിന് ഫ്‌ളെഡ് ലൈറ്റ് സംവിധാനവും സുരക്ഷാ വേലിയും ഒരുക്കിയിട്ടുണ്ട്. 6 ലെയ്ന്‍ 200 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കും ഉടന്‍ സജ്ജീകരിക്കും.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

നാടിന്റെയാകെ കായിക വികസനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ പോകുന്ന സ്‌റ്റേഡിയം പുതിയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും എന്നത് ഉറപ്പാണ്. സംസ്ഥാനത്തിന്റെ കായികമേഖലയില്‍ സവിശേഷ സ്ഥാനമാണ് പറളിക്കുള്ളത്. മൈതാനത്ത് എന്നും മികവുതെളിയിച്ചവരാണ് പറളിയിലെ താരങ്ങള്‍. ശാസ്ത്രീയമായി ഒരുക്കിയ സ്‌പോര്‍ട്‌സ് ഫെസിലിറ്റി സെന്റര്‍ പറളിയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി.

pinarayi-vijayan-

അന്താരാഷ്ട്രതലത്തില്‍ അഞ്ച് സ്വര്‍ണമെഡലുകള്‍ പറളിയിലെ താരങ്ങള്‍ നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാനതലത്തിലും പറളി സ്‌കൂളിലെ താരങ്ങള്‍ മെഡല്‍വാരിക്കൂട്ടുന്നു. എന്നാല്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ആശ്രയം. ആ സ്ഥിതിയ്്ക്കാണ് ഇപ്പോള്‍ മാറ്റമുണ്ടാകുന്നത്. കായികമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധപുലര്‍ത്തി മുന്നേറുകയാണ് സര്‍ക്കാറും കായിക കേരളവും.

Recommended Video

cmsvideo
പാലക്കാട് കളക്ടറേറ്റിന് മുന്നിൽ ബസ് തൊഴിലാളികള്‍ ധര്‍ണ നടത്തി

English summary
Parali owns world-class playground: CM to inaugurate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X