പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങ് ഫീസ് കൂട്ടി

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജംക്ഷൻ റെയിൽവേ സ്‌റ്റേഷനിൽ പാർക്കിങ്ങ് ഫീസ് കൂട്ടി. 10 രൂപയിൽ നിന്ന് 25 രൂപയായാണ് വർധിപ്പിച്ചത്. നിരക്ക് വർദ്ധന നടപ്പിലാക്കുന്നവർ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തോട് നിഷേധാത്മക സമീപനമാണ് വർഷങ്ങളായി തുടരുന്നത്.25 രൂപ നിരക്ക് ഈടാക്കുമ്പോൾ വണ്ടി വെയിലും മഴയും ഏൽക്കാതെ സംരക്ഷിക്കാനുള്ള നടപടികളുണ്ടാവുന്നില്ല. വൈകുന്നേരം ആറു മണി കഴിഞ്ഞു വണ്ടി മുഴുവൻ പക്ഷി കാഷ്ഠത്താൽ നിറയും. വണ്ടി നഷ്ടപ്പെട്ടാൽ ,വാഹനത്തിന് വരുന്ന കേടുപാടുകളുടെ ഉത്തരവാദിത്വം കരാറുകാരനാണെങ്കിലും നമുക്ക് നല്കുന്ന രസീതിയിൽ അതു സംബന്ധിച്ച് നിശബ്ദത പാലിക്കുന്നു.

കാർഷിക ജില്ലയായ പാലക്കാട്ട് കൃഷിപ്പണി കുറഞ്ഞു തുടങ്ങിയതോടെയാണ് ഉപജീവന മാർഗ്ഗത്തിനു വേണ്ടി പാലക്കാട്ടുകാർ കോയമ്പത്തൂരിലേക്ക് ബസ്സ് കയറി തുടങ്ങിയത്.80 കളിൽ വ്യവസായവത്കരണം ശക്തിപ്പെട്ടതോടെ കോയമ്പത്തൂർ 365 ദിവസവും ജോലി ഉറപ്പു നല്കി. നിരവധി ചെറുപ്പക്കാർ കോയമ്പത്തൂരിലെക്ക് ഒഴുകി. ഇതൊടെ ഈ റൂട്ടിലെ തീവണ്ടിയാത്രയും ശക്തിപ്പെട്ടു.. ബസ്സിനക്കാൾ കുറഞ്ഞ നിരക്കും സീസൺ ടിക്കറ്റിനുള്ള സൗകര്യവും കോയമ്പത്തൂർ പാലക്കാട് തൊഴിൽ ബന്ധവും ദൃഢമായി. ഈ ആവശ്യം മുൻനിർത്തി മെമു ഉൾപ്പടെ ട്രയിനുകൾ അനുവദിക്കുകയും പല വണ്ടികളുടെയും സമയം ക്രമീകരിക്കുകയും ചെയ്തു. കോയമ്പത്തൂരിലേക്ക് മാത്രമല്ല തൃശ്ശൂർ, മലപ്പുറം എന്നീ സമീപ ജില്ലകളിലേക്കും വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ ദിനവും സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണ്.

parking

പരാതി.പാലക്കാട് -കോയമ്പത്തൂർ യാത്രാനിരക്ക് 15 രൂപയും (തൃശ്ശൂർ നിരക്ക് 20 രൂപ സീസൺ 355 രൂപ) പാർക്കിങ്ങ് നിരക്ക് 25 രൂപയും എന്ന വൈരുദ്ധ്യം നിലനില്ക്കുന്നു. പ്രതിദിനം ടിക്കറ്റ് നിരക്ക് നല്കാനുള്ള സാമ്പത്തിക ശക്തിയില്ലാത്തവരാണ് സീസൺ ടിക്കറ്റിനെ ആശ്രയിക്കുന്നത്.സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന സ്ഥിരം യാത്രികരാണ് ടൂ വീലർ ഏറെയും പാർക്ക് ചെയ്യുന്നത്.

റെയിൽവേ നിരക്ക് വർദ്ധന നടപ്പിലാക്കുമ്പോൾ തന്നെ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തോട് നിഷേധാത്മക സമീപനമാണ് വർഷങ്ങളായി തുടരുന്നത്. വൈകുന്നേരം ആറു മണി കഴിഞ്ഞു വണ്ടി മുഴുവൻ പക്ഷി കാഷ്ഠത്താൽ നിറയും. വാഹനം നഷ്ടപ്പെട്ടാൽ വാഹനത്തിന് വരുന്ന കേടുപാടുകളുടെ ഉത്തരവാദിത്വം റെയിൽവേക്കാണോ കരാറുകാരനാണോ എന്നതു സംബന്ധിച്ച് വാഹനമുടമക്ക് നല്കുന്ന രസീതിയിൽ വ്യക്തമാക്കുന്നില്ല. പാർക്കിങ്ങുമായി ബന്ധപ്പെട്ട് പരാതികളുയരുമ്പോൾ ആരെ സമീപിക്കണമെന്നതു സംബന്ധിച്ച് ഫോൺ നമ്പറോ, ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ വിലാസമോ പ്രദർശിപ്പിക്കുന്നില്ല.

ഈ വിഷയം സംബന്ധിച്ച് അന്വഷണം നടത്തുകയും പാർക്കിങ്ങി ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

English summary
parking fee increased in palakad railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X