പട്ടാമ്പി മയക്കുമരുന്ന് നല്‍കി പീഡനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍
പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. അഭിലാഷ്, നൗഫല്‍ എന്നീ പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു, ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ അറസ്റ്റ്. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ജോലി ലഭിക്കുമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കൊണ്ടുപോയിരുന്നുവത്രെ. പിന്നീടാണ് പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചത്. ശേഷം നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. മയക്കുമരുന്ന് നല്‍കുകയും ചെയ്തു. മറ്റുചില പെണ്‍കുട്ടികളും സംഘത്തിന്റെ ഇരകളായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
പെണ്‍കുട്ടിയുടെ കുടുംബം രണ്ടാംതവണ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ത്വരിതപ്പെടുത്തിയത്. വലിയ ലഹരി മാഫിയ സംഘം തന്നെ ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. വിവാഹ വാഗ്ദാനത്തിന് പുറമെ ജോലി വാഗ്ദാനവും 25കാരനായ പ്രതി നല്‍കിയിരുന്നു. തുടര്‍ച്ചയായി മയക്ക് മരുന്ന് നല്‍കുകയം പീഡിപ്പിക്കുകയും ചെയ്തത് കാരണം യുവതിയുടെ ആരോഗ്യനില തകരാറിലായിട്ടടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications