പട്ടാമ്പി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കും;കോവിഡ് ചികിത്സയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ
പാലക്കാട്; പട്ടാമ്പിയിൽ കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പട്ടാമ്പി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കുമെന്നും എംഎൽഎ പറഞ്ഞു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ പട്ടാമ്പി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രി ആക്കി മാറ്റുന്നത് പരിഗണനയിലാണ്. നിലവിലെ താലൂക്കാശുപത്രിയിലെ ചികിത്സയും ഓപിയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി ഓക്സിജൻ ബെഡുകളോടെ ഗുരുതരമായ കേസുകൾ മാത്രം ഇവിടെ ചികിത്സിക്കാനാണ് ഉദ്ദേശിക്കുന്നതെല്ലും എംഎൽഎ പറഞ്ഞു.

പട്ടാമ്പി കോളേജിലെ സയൻസ് ബ്ലോക്ക് സിഎഫ്എൽടിസി ആക്കുന്നതിന് വേണ്ട നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അഞ്ഞൂറിലധികം ബെഡ്ഡുകൾ ആണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഡോമിസ്സിലറി കോവിഡ് കെയർ സെൻസറുകളിലും വീടുകളിലും ഗുരുതരമായ ആരോഗ്യപ്രശ്നം ഇല്ലാത്ത കോവിഡ് രോഗികൾ തുടരുന്നത് തന്നെയാണ് അഭികാമ്യം.
കോവിഡ് ഇനിയും പടർന്ന് അത്യാഹിത സാഹചര്യങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവരും ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. കോളേജിൽ സിഎഫ്എൽടിസിയുടെ പുരോഗതി വിലയിരുത്തിയതായും എംഎൽഎ അറിയിച്ചു.












Click it and Unblock the Notifications