രാവിലെ നടക്കാൻ ഇറങ്ങി; ആദ്യം വിരട്ടിയോടിച്ചു; ഒടുവിൽ ആന ചവിട്ടിക്കൊന്നു
പാലക്കാട് : ധോണിയിൽ രാവിലെ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കുന്നു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. പയറ്റാംകുന്ന് സ്വദേശി ശിവരാമൻ മരണപ്പെട്ടു. എട്ടോളം വരുന്ന ആളുകൾക്കൊപ്പം ആണ് ശിവരാമൻ രാവിലെ നടക്കാനിറങ്ങിയത്. ഇക്കൂട്ടത്തിലെ രണ്ടുപേരെ ആന വിരട്ടയോട്ടിക്കുകയായിരുന്നു ആദ്യം. പിന്നാലെ, പിറകിൽ നിന്നും വന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചു. സംഭവം കണ്ടു നിന്ന ദൃക്സാക്ഷികളാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പാലക്കാട് ജില്ല ആശുപത്രിയിൽ ശിവരാമന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.













Click it and Unblock the Notifications