Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറ്റിൽ മരം കടപുഴകി വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ ∙ പാതിരാപ്പള്ളി ദേശീയപാതയിൽ മരം കടപുഴകി വീണ് കാൽനടയാത്രക്കാരൻ മരിച്ചു. ആര്യാട് പഞ്ചായത്ത് 15-ാം വാർഡിൽ നിലം നികർത്ത് വീട്ടിൽ ങ്കച്ചനെന്ന് വിളിക്കുന്ന പീതാംബരൻ(64) ആണ് മരിച്ചത്. പുങ്കാവിൽ ദേശീയ തയോരത്തെ തണൽമരം കടപുഴകി വീണാണ് പീതാംബരൻ മരിച്ചത്.

കയർ ഫാക്ടറിയിലെ തൊഴിലാളിയായ പീതാംബരൻ ഉച്ചയ്ക്ക് വീട്ടിലെത്തി ഊണു കഴിച്ച ശേഷം തിരികെ ഫാക്ടറിയിലേക്ക് കാൽനടയായി പോകുമ്പാഴായിരുന്നു പീതാംബരന്റെ ദേഹത്തേക്ക് മരം കടപുഴകി വീണ് അപകടം ഉണ്ടായത്. മരം വീണ് തലപൊട്ടി തലച്ചോറടക്കം ചിതറിയിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ പീതാംബരൻ മരണമടഞ്ഞു.

palakkadmap

മരം റോഡിലേക്ക് വീണതിനെ തുടർന്നു രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മരംമുറിച്ച് മാറ്റ വൈകിട്ട് നാലോടെ ദേശിയപാതയിൽ മുടങ്ങിയ ഗതാഗതം പുനസ്ഥാപിക്കാനായത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷം സംസ്ക്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഗീത, മക്കൾ, മഞ്ജു, മനു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+