പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തർ സംസ്ഥാന മോഷ്ടാക്കൾ പാലക്കാട്ട് പിടിയിൽ: പ്രതികൾ പാലക്കാട്ട് എത്തിയത് മോഷണ പദ്ധതിയുമായി

  • By Desk
Google Oneindia Malayalam News

പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസ്സുകിൽ പ്രതികളായ നാൽവർ സംഘത്തെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ, വടക്കാഞ്ചേരി , കുറുമൽ, പുഞ്ചപ്പാടത്ത് തിലകൻ (52), മലപ്പുറം , പൊന്നാനി, ആലുങ്കൽ , തേക്കേടത്ത് റഫീഖ് (37), എസ് ഐ മങ്കട, അരിപ്ര, കല്ലിങ്കൽ വീട്ടിൽ സജിത്ത് (43), പാലക്കാട്,ചിറ്റൂർ, നന്ദിയോട്, മേലെ കവറത്തോട് മനേഷ് (34) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് വടക്കന്തറ ക്ഷേത്രത്തിനു സമീപത്തു നിന്നും നിന്നും ടൗൺ നോർത്ത് എസ്ഐ ആർ. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ വൻ മോഷണ പദ്ധതിയുമായാണ് പാലക്കാട്ട് എത്തിയത്. ഇവരുടെ പക്കൽ നിന്നും മോഷണത്തിനുപയോഗിക്കുന്നവിവിധ തരം ഇരുമ്പുപകരണങ്ങളും പോലീസ് കണ്ടെത്തി.

മനേഷിന് നേരത്തെ ഇരിങ്ങാലക്കുട, നെന്മാറ, ആലുവ, ആലത്തൂർ , കൊഴിഞ്ഞാമ്പാറ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. വിവിധ ജയിലുകളിലായി തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്. റഫീഖിന് തൃശൂർ , കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനുകളിലും , കോയമ്പത്തൂർ, സിങ്കനല്ലൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും കേസ്സുകളുണ്ട്.

arrested-08-

തിലകന് പാലക്കാട് സൗത്ത്, നോർത്ത്, ഹേമാംബിക നഗർ, തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കവു കേസ്സുകൾ ഉണ്ട്. വിയ്യൂർ, ഇരിങ്ങാലക്കുട, ആലത്തൂർ എന്നീ ജയിലുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. സജിത്തിന് നേരത്തെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ കളവുകേസ്സുണ്ട്.
അമ്പല മോഷണം, ഭവനഭേദനം , പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികളാണ് നാലുപേരും. ഇവരെ പിടികൂടാനായതിൽ നിന്നും പാലക്കാട് പദ്ധതിയിട്ട വൻ മോഷണ ശ്രമം തകർക്കാനായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ R.രാജേഷ്, ASI മാരായ V.നന്ദകുമാർ, V. ഗംഗാധരൻ, SCPO C. രാധാകൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ R. കിഷോർ , M. സുനിൽ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
people arrested robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X