പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് അധികാരം നൽകിയത്? സിപിഎമ്മിനെതിരെ ഫിറോസ്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയ ബിജെപിക്ക് ഡിവൈഎഫ്‌ഐ ഇന്ന് മറുപടി കൊടുത്തിരിക്കുന്നത്. ദേശീയ പതാക ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ ദേശീയ പതാക ഉയര്‍ത്തിയതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.

അതിനിടെ പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ കാരണക്കാര്‍ എല്‍ഡിഎഫ് ആണെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

pkd

'' Prevention is better than cure..... ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയത്? ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന ചിന്താഗതി ആരാണ് കൊണ്ടു നടക്കുന്നത്? പാലക്കാട് നഗരസഭയിൽ ബിജെപി ജയിച്ച സീറ്റുകളിലെ കണക്കുകൾ പറയട്ടെ...

പാലക്കാട് നഗരസഭ

കൽപ്പാത്തി ഈസ്റ്റ് വോട്ട് നില
ബിജെപി 647
യുഡിഎഫ് 580
എൽഡിഎഫ് 130
സ്വതന്ത്രൻ 98

കുമാരപുരം വോട്ടുനില
ബിജെപി 808
യുഡിഎഫ് 705
എൽഡിഎഫ് 158

വെണ്ണക്കര സെൻട്രൽ വോട്ടുനില
ബിജെപി 551
യുഡിഎഫ് 530
എൽഡിഎഫ് 102

കൈകുത്തുപറമ്പ് വോട്ടുനില
ബിജെപി 594
യുഡിഎഫ് 542
എൽഡിഎഫ് 55

പുതൂർ നോർത്ത്
ബിജെപി 641
യുഡിഎഫ് 458
എൽഡിഎഫ് എഫ് 259
ആംആദ്മി 9

ഒലവക്കോട് സെൻട്രൽ വോട്ടുനില
ബിജെപി 780
യുഡിഎഫ് 525
എൽഡിഎഫ് 341

കൊപ്പം വോട്ട് നില
ബിജെപി 543
യുഡിഎഫ് 369
എൽഡിഎഫ് 309

സെൽവപാളയം വോട്ടുനില
ബിജെപി 507
യുഡിഎഫ് 377
എൽഡിഎഫ് 340
ബിഎസ്പി 17

ഇനി 2015 ലെ കണക്ക് പരിശോധിക്കൂ...
പാലക്കാട് നഗരസഭ
UDF - 20
LDF - 8
BJP - 24

ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും LDF വിട്ടുനിന്നു. ഫലം - കേരളത്തില്‍ BJP ആദ്യമായി ഒരു മുനിസിപ്പാലിറ്റി ഭരിച്ചു.
ഇനി പറയൂ പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പി അധികാരത്തിൽ വരുന്നതിനെ പ്രതിരോധിക്കൽ?
ഇനി കാസർകോട് ജില്ലയിലെ പൈവെളിഗ പഞ്ചായത്തിൽ ബി.ജെ.പി ഭരണം എങ്ങിനെയാണ് തടഞ്ഞത് എന്ന് കൂടി നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും.

പൈവെളിഗ
ബി.ജെ.പി - 8
എൽ.ഡി.എഫ് - 7
യു.ഡി.എഫ് - 4

യു.ഡി.എഫ് അവിടെ എൽ.ഡി.എഫിന് പിന്തുണ കൊടുത്ത് ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി. ബി.ജെ.പിക്കെതിരെ ആത്മാർത്ഥമായ നിലപാടെടുക്കുന്നവർ ആരെന്ന് വസ്തുതകൾ പറയട്ടെ. ചെപ്പടി വിദ്യകൾ കൊണ്ട് കയ്യടി നേടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം ജനം ചർച്ച ചെയ്യട്ടെ...''

English summary
PK Firos reacts BJP winning Palakkad Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X