പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിന് പ്രതികാര ബുദ്ധിയില്ല; നാക്ക് പിഴ; വിവാദമായതോടെ നിലപാട് മാറ്റി പികെ ശശി

  • By News Desk
Google Oneindia Malayalam News

ഷൊര്‍ണ്ണൂര്‍: ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവനയില്‍ തിരുത്തലുമായി പികെ ശശി എംഎല്‍എ. അത്തരമൊരു പ്രസ്താവന തനിക്ക് നാക്ക് പിഴ കൊണ്ട് വന്നതാണെന്നും അതില്‍ ദുഃഖമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

മാധ്യമ വാര്‍ത്തകളെല്ലാം അതിശയോക്തി പരമാണ്. വാര്‍ത്തകള്‍ തന്നെ അതിശയിപ്പിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തനിക്ക് നാക്ക് പിഴ സംഭവിച്ചു. അതില്‍ തനിക്ക് ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവുമില്ലെന്നും പികെ ശശി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പികെ ശശിയുടെ പ്രതികരണം.

sasi

സിപിഎമ്മിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും യാതൊരു പ്രതികാര ബുദ്ധിയുമില്ല. എല്ലാ സംഭവങ്ങളേയും വളരെ ക്ഷമയോടെ നോക്കി കാണുകയും വിവേക പൂര്‍വ്വം ഇടപെടുകയും ചെയ്യുന്നവരാണ് തങ്ങളെന്നും പികെ ശശി പ്രതികരിച്ചു.

പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുന്ന നയമാണ് സ്വികരിക്കുകയെന്നായിരുന്നു ശശിയുടെ പ്രസ്താവന. പാലക്കാട് കരിമ്പുഴയില്‍ മുസ്ലീം ലീഗില്‍ നിന്നും രാജി വെച്ച് സിപിഎമ്മില്‍ ചേരാനെത്തിയവരോടായിരുന്നു ശശി ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുകയും വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്ന നിലപാടാണെന്നും എംഎല്‍എ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് പോകുന്ന വഴിക്ക് ചില പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും മറ്റ് പാര്‍ട്ടിയില്‍ നിന്നും കുറച്ച് പേര്‍ സിപിഎമ്മില്‍ ചേരാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ആള്‍കൂട്ടമുണ്ടെങ്കില്‍ താന്‍ വരില്ലെന്നും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താന്‍ അവരോട് പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും പികെ ശശി വ്യക്തമാക്കി.

അമ്പതോളം പേരായിരുന്നു മുസ്ലീം ലീഗില്‍ നിന്നും സിപിഎമ്മില്‍ ചേരാനെത്തിയത്.ലോക്ക്ഡൗണ്‍ ലംഘിച്ച് എംഎല്‍എ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതും ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് എംഎല്‍എ വിശദീകരണവുമായി എത്തിയത്.

14 പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നരമിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം ജില്ലയില്‍ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെന്നും പികെ ശശി പറഞ്ഞു.
ശശിയുടെ പ്രസ്താവന സംബന്ധിച്ചോ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

'കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കരുത്';സംഭവിക്കുന്നത്; ജീവന്‍ വരെ ഭീഷണിയില്‍;വാസ്തവം'കാറില്‍ സാനിറ്റൈസര്‍ സൂക്ഷിക്കരുത്';സംഭവിക്കുന്നത്; ജീവന്‍ വരെ ഭീഷണിയില്‍;വാസ്തവം

ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്..നിങ്ങള്‍ സൂക്ഷിച്ചോ;ഒന്നേയുള്ളു പറയാന്‍;മമതയുടെ മുന്നറിയിപ്പ്ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്..നിങ്ങള്‍ സൂക്ഷിച്ചോ;ഒന്നേയുള്ളു പറയാന്‍;മമതയുടെ മുന്നറിയിപ്പ്

ഐഒസിയില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി; 100 ഒഴിവുകള്‍ വര്‍ധിപ്പിച്ചുഐഒസിയില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി; 100 ഒഴിവുകള്‍ വര്‍ധിപ്പിച്ചു

English summary
PK Sasi MLA Explanation in his Statement about CPIM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X