Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമടയിലെ സമരഭൂമി ഇനി കോവിഡ് ചികിത്സ കേന്ദ്രം; കൊക്കകോള ബോട്ട്‌ലിങ് പ്ലാന്റിന് പുതിയ മുഖം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരാണ് മുൻകൈയെടുത്ത് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്

പാലക്കാട്: കേരളത്തിന്റെ സമര ചരിത്രങ്ങളിൽ എന്നും അടയാളപ്പെടുത്തിയിരിക്കുന്ന പേരാണ് പ്ലാച്ചിമടയുടേത്. രണ്ട് പതിറ്റാണ്ട് മുൻപാണ് സോഫ്റ്റ് ഡ്രിങ്ക് നിർമാണ രംഗത്തെ വമ്പന്മാരായ കൊക്കകോള പ്ലാച്ചിമടയിൽ പ്ലാന്റ് സ്ഥാപിക്കാനെത്തുന്നത്. 34 ഏക്കർ സ്ഥലത്ത് വിശാലമായ രീതിയിൽ കമ്പനി ആസൂത്രണം ചെയ്ത പദ്ധതി എന്നാൽ പ്രദേശ വാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിക്കേണ്ടി വന്നു. 2004ലാണ് സമരം പൂർണമായി വിജയം കണ്ടത്.

Coca cola

ഇതിന് ശേഷം പലപ്പോഴും പ്ലാച്ചിമട വാർത്തകളിൽ വന്നിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവിൽ കോവിഡുമായി ബന്ധപ്പെട്ടാണ് ആ പ്രദേശവും കൊക്കകോള പ്ലാന്റും ജനശ്രദ്ധ നേടുന്നത്. വർഷങ്ങളോളം അടഞ്ഞു കിടന്ന പ്ലാന്റ് ഇന്ന് വലിയൊരു കോവിഡ് ചികിത്സ കേന്ദ്രമാണ്. അറുന്നൂറോളം കിടക്കകളുള്ള ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലൊന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരാണ് മുൻകൈയെടുത്ത് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

കേവലം ഒരു മാസം കൊണ്ടാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് വൈദ്യുതി മന്ത്രിയും മണ്ഡലത്തിലെ ജനപ്രതിനിധിയും കൂടിയായ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിച്ചതിന് പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം രൂപപ്പെടുന്നതെന്നും നേരത്തെ പ്ലാന്റില്‍ ജോലി ചെയ്തിരുന്നവരാണ് ഈ ആശയം മുന്നോട്ട് വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

75 ലക്ഷം രൂപയോളം ചെലവാക്കിയാണ് പ്ലാന്റിന്റെ നിർമാണം. 100 ഓക്സിജന്‍ കിടക്കകള്‍, 40 ഐസിയു, 10 വെന്റിലേറ്ററുകള്‍ എന്നീ സൗകര്യങ്ങള്‍ ഉൾകൊള്ളുന്നതാണ് ചികിത്സ കേന്ദ്രം. ഇതിനു പുറമെ ഒരു കിലോ ലിറ്ററിന്റെ ഓക്സിജന്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. 12 ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ സംഘത്തെയാണ് ഇവിടെ നിയമച്ചിരിക്കുന്നത്. മൂന്നാം തരംഗത്തിൽ കൂടുതൽ കോവിഡ് രോഗികളുണ്ടാകുന്ന സാഹചര്യമുണ്ടായാൽ അതിനെ പ്രതിരോധിക്കാനും ഫലപ്രദമായി നേരിടാനും പാലക്കാട് ജില്ലയിലെ ആ സൗകര്യം ഉപകരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

"ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതുജനങ്ങളുടേയും സമീപത്തുള്ള എട്ട് പഞ്ചായത്തുകളുടേയും സഹായത്തോടെ ആരോഗ്യവകുപ്പാണ് വാങ്ങിച്ചത്. ചെറുകിട കര്‍ഷകര്‍ മുതല്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മുന്നൂറോളം വോളന്റിയര്‍മാര്‍ രാത്രിയും പകലും പ്രയത്നിച്ചതിന്റെ ഫലമാണ് ചികിത്സാ കേന്ദ്രം," കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+