Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്: വൻ ലഹരി വേട്ട; 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പോലീസ് പിടിയിൽ

പാലക്കാട്; മൂന്നു ലക്ഷം രൂപ വിലവരുന്ന 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ ലഹരി വിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ നോർത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി ചെർപ്പുളശ്ശേരി തൃക്കടിശ്ശേരി സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി പിടിയിലായത്

palakkad

5 ഗ്രാം വീതമുള്ള 50 പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.6000 രൂപയ്ക്കാണ് 5 ഗ്രാം അടങ്ങുന്ന ബോട്ടിൽ വിൽപ്പന നടത്തുന്നത്. കൊച്ചിയിൽ നിന്നാണ് പ്രതി മയക്കപമരുന്ന് കൊണ്ടുവന്നത്. പുതുവത്സര ആഘോഷങ്ങൾക്കായി വിവിധ തരം മയക്കുമരുന്നാണ് കേരളത്തിലേക്ക് ഒഴുകുന്നത്.

Recommended Video

cmsvideo
    പാലക്കാട്: വൻ ലഹരി വേട്ട; 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പോലീസ് പിടിയിൽ

    ആന്ധ്രയിൽ നിന്നും ലോഡ് കണക്കിന് കഞ്ചാവ് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് പ്രതി കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ തയ്യാറാക്കുന്നത്.കഞ്ചാവിനേക്കാളും പതിൻമടങ്ങ് വീര്യം കൂടിയതും രഹസ്യമായി കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുകൊണ്ടുമാണ് ഹാഷിഷ് ഉപഭോക്താക്കൾക്ക് പ്രിയങ്കരമാകുന്നത്. തൃശ്ശൂർ റെയ്ഞ്ച് തലത്തിൽ നടത്തി വരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി വ്യാപക റെയ്ഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+