Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം തകർന്നപ്പോൾ 5 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് യുവാവ്; കൈയ്യോടെ പൊക്കി പോലീസ്

പാലക്കാട്; പ്രണയും പ്രണയ തകർച്ചയുമെല്ലാം സാധാരണ സംഭവമാണ്. എന്നാൽ പ്രണയിച്ച കാലത്ത് നൽകിയ സമ്മാനങ്ങൾക്ക് കണക്ക് ചോദിച്ച് വന്ന വിചിത്ര സംഭവമാണ് കോയമ്പത്തൂർ മച്ചം പാളയത്ത് നടന്നത്. പ്രണയം തകർന്നപ്പോൾ യുവതിയോട് 5 ലക്ഷം രൂപയാണ് യുവാവ് നഷ്ടപരിഹാരമായി ചോദിച്ചത്. സംഭവത്തിൽ യുവതിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മൊബൈൽ ഷോറൂമിലെ സെയിൽസ്മാൻ മച്ചംപാളയത്തെ കൃഷ്ണകുമാർ (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാർ പലപ്പോഴും യുവതിക്കായി വില കൂടിയ സമ്മാനങ്ങൾ വാങ്ങിച്ച് നൽകാറുണ്ടായിരുന്നത്രേ. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുവതി കൃഷ്ണകുമാറിൽ നിന്ന് അകന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതി ഇയാളോട് സംസാരിക്കാതയതോടെ ഒരു ദിവസം ഇയാൾ യുവതിയുടെ വീട്ടിലേക്ക് നേരിട്ടെത്തി. അവിടെ യുവതിയുമായി വാക് തർക്കത്തിൽ ഏർപ്പെട്ടു.

extramarital-affair-0

തന്നെ ചതിച്ചുവെന്നും പലപ്പോഴായി പല സമ്മാനങ്ങളും നൽകിയിട്ടുണ്ടെന്നും അതിന്റെ നഷ്ടപരിഹാരമെന്ന നിലയിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. പണം തന്നില്ലേങ്കിൽ തന്റെ കൈയ്യിലുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കൃഷ്ണ കുമാർ ഭീഷണിപ്പെടുത്തി. ഇതോടെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുനിയമുത്തൂർ പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+