അട്ടപ്പാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത് പൊലീസ്; പ്രതിഷേധം ശക്തം
മുരുകന്റെ 17 വയസുള്ള മകനെയും പൊലീസ് മർദിച്ചാതായി പരാതിയുണ്ട്
അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് സംഘം വട്ടലക്കി ഊരുമൂപ്പനായ ചെറിയ മൂപ്പനെയും മകനും ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹിയുമായ വി.എസ് മുരുകനെയും അറസ്റ്റ് ചെയ്തതെന്ന് പ്രദേശ വാസികൾ പറയുന്നു. മുരുകന്റെ 17 വയസുള്ള മകനെയും പൊലീസ് മർദിച്ചാതായി പരാതിയുണ്ട്.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

കുറച്ച് നാളുകൾക്ക് മുൻപ് മുരുകനും കുടുംബവും മറ്റൊരു കുടുംബത്തെ അക്രമിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ സംഭവത്തിൽ മുരുകനും പൊലീസിനെ സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു സംഘം പൊലീസ് ആദിവാസി കുടിയിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇത് തടഞ്ഞെങ്കിലും അവരെ തട്ടി മാറ്റി പൊലീസ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയിലാണ് മുരുകന്റെ മകനെയും പൊലീസ് മർദിച്ചത്.
സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ രംഗത്തെത്തി. ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീസിന് മുന്നിലേക്ക് സമരം മാറ്റി. പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ച് തീർക്കാവുന്ന വിഷയത്തെ ഇത്ര ഗുരുതരമാക്കി പൊലീസ് മനപൂർവ്വം ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആദിവാസി സംഘടനകൾ ആരോപിക്കുന്നത്.
അതേസമയം കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസ്സം നിന്നതിനാലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. ആദിവാസി മൂപ്പന്റെ മകനും ആക്ഷൻ കൗൺസിൽ നേതാവുമായ മുരുകൻ പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായി പറയുന്നു. മുരുകന്റെയും കുടുംബത്തിന്റെയും ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയില്‍ വലിയ പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications