പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഐ രഞ്ജിത്ത് ഇനി ഡോ.ആര്‍ രഞ്ജിത്ത്: ഡോക്ടറേറ്റ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ : R. രഞ്ജിത്ത് തിരുനെൽവേലി M. S. യൂണിവേഴിസിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. സഹ്യപർവ്വതനിരകളിൽ കാണപ്പെടുന്ന " Ophiorrhiza " എന്ന ഒരു തരം ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. കാൻസർ രോഗത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും, വ്യാവസായിക അടിസ്ഥാനത്തിൽ ടിഷ്യുകൾച്ചർ മുഖേന കൂടുതൽ ചെടികൾ വളർത്തിയെടുത്താൽ വൈദ്യശാസ്ത്ര രംഗത്ത് ഒരു മുതൽക്കൂട്ടാകുമെന്നാണ് കണ്ടെത്തൽ.

2010 ൽ ഗൈഡുമാരായ പാലോട്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ റിസർച്ച് സെന്ററിലെ Dr.B. സാബുലാൽ, അൽവാർകുറിച്ചി SPK കോളേജ് പ്രിൻസിപ്പൽ Dr. R. വെങ്കിട്ടരാമൻ എന്നിവരുടെ കീഴിലാണ് ഗവേഷണം നടന്നത്. 2010 ൽ ആരംഭിച്ച ഗവേഷണം 2018 ലാണ് പൂർത്തിയായത്. ബോർഡ് ഒഫ് റിസർച്ച് ഇൻ ന്യൂക്ലിയർ സയൻസ്, ഡിപ്പാർട്ട് മെന്റ് ഓഫ് അറ്റോമിക് എനർജി എന്നിവരുടെ ഫെല്ലോഷിപ്പോടുകൂടിയാണ് ഗവേഷണം പൂർത്തിയാക്കിയത്.

ranjith-15454


ഗവേഷണ ഫലം രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അവതരിപ്പിക്കുകയും , മൂന്ന് അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് Dr.R. രഞ്ജിത്ത് , അച്ഛൻ രാജൻ പിള്ള ,അമ്മ രാധാമണി, ഭാര്യ പൗർണ്ണമി ,മകൻ ഇഷാൻ.

2014 ൽ കേരളാ പോലീസിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുകയും, എറണാകുളം ,തൃത്താല ,പാലക്കാട് നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. പോലീസിലെ തിരക്കേറിയ ജോലി സമയത്തിനിടയിലും തന്റെ ഗവേഷണം തുടർന്ന Dr. R. രഞ്ജിത്ത് ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.

English summary
police officer ranjith became Doctor ranjith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X