പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്; ദുരഭിമാനക്കൊല;പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ബാലൻ

Google Oneindia Malayalam News

പാലക്കാട്‌ : ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എകെ ബാലൻ.അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു.. പ്രതികൾ നിലവിൽ റിമാൻഡിലാണ്. തുടർ നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

palakkad

പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികളെ സംബന്ധിച്ച് അനീഷിന്റെ വീട്ടിൽ നിന്നും ലഭിച്ച പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ മാതാപിതാക്കൾ എന്നിവരെ കണ്ട് മന്ത്രി സംസാരിച്ചു.

അതേസമയം സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിനെ തള്ളിയിട്ടുവെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.ഹരിതയെ അനീഷ് വിവാഹം ചെയ്തതാണ് അനീഷിനോടുള്ള വൈരാഗ്യമെന്ന് പ്രതികൾ മൊഴി നൽകി. അനീഷുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

പാലക്കാട്‌ ജാതി പറഞ്ഞ്‌ ബിജെപി കൗൺസിലറുടെ ആശംസ; വിവാദമായപ്പോൾ പോസ്റ്റ് മുക്കിപാലക്കാട്‌ ജാതി പറഞ്ഞ്‌ ബിജെപി കൗൺസിലറുടെ ആശംസ; വിവാദമായപ്പോൾ പോസ്റ്റ് മുക്കി

യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'യുഡിഎഫിൽ കയറിപറ്റാൻ ഉറച്ച് പിസി ജോർജ്ജ്;'കോൺഗ്രസിനെ പിന്തുണയ്ക്കാം,വേണ്ടെന്ന് പറയുന്നത് അപഹാസ്യം'

Recommended Video

cmsvideo
അനീഷും ഹരിതയും സ്‌കൂള്‍ കാലം തൊട്ട് പ്രണയിച്ചവര്‍ | Oneindia Malayalam

English summary
police will conduct thorough investigation in palakkad honor killing; says Minister AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X