പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘പോളിങ് ബൂത്തിൽ തിരക്കുണ്ടോ..?’ഇനി വീട്ടിലിരുന്ന് അറിയാം, പാലക്കാട്ടുകാർക്കായി പ്രത്യേക സംവിധാനം

  • By Desk
Google Oneindia Malayalam News

പാലക്കാട്:'പോളിങ് ബൂത്തിൽ തിരക്കുണ്ടോ..?’- വോട്ടെടുപ്പിന്റെ ദിവസം വോട്ടർമാർക്കിടയിലുയരുന്ന സ്ഥിരംചോദ്യമാണിത്. അധികം വെയിലുകൊള്ളാതെ വരിയിൽ കാത്തുനിൽക്കാതെ വേഗം വോട്ടാചെയ്തുവരാനാണ് വോട്ടർമാർക്ക് താത്‌പര്യം. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പോളിങ് ബൂത്തിലെ വരിനിൽക്കുന്നവരുടെ എണ്ണമറിയാനായി പാലക്കാട്ടുകാർക്ക് സംവിധാനമൊരുങ്ങുന്നു. 'പോളിങ് ബൂത്ത് ക്യൂ സ്റ്റാറ്റസ്’ എന്ന വെബ്‌പേജ് സംവിധാനമാണ് ജില്ലാ ഭരണകൂടം ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

ഈ സംവിധാനത്തിന് പിറകിൽ നാഷണൽ ഇൻഫോർമാറ്റിക് സെന്ററാണ്. www.infopkd.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് വോട്ടർമാർക്ക് തിരക്കറിയാൻ സാധിക്കുക. മൊബൈൽ ഫോണിലും കംപ്യൂട്ടർ മുഖാന്തരവും വരിയുടെ നീളം പരിശോധിക്കാം. ഓരോ അരമണിക്കൂറിലും ജില്ലയിലെ എല്ലാ ബൂത്തുകളിലേയും വരിയിൽ നിൽക്കുന്ന ആളുകളുടെ എണ്ണമറിയാൻ കഴിയും.

സ്ത്രീകളുടെ വരിയിലെ എണ്ണവും പുരുഷൻമാരുടെയും വരിയിലെ എണ്ണവും പ്രത്യേകമറിയാം. വോട്ടർക്ക് വെബ്‌സൈറ്റ് നോക്കി വരിയിൽ ആളുകുറഞ്ഞ സമയത്ത് ബൂത്തിലെത്തി വോട്ടുചെയ്യാനാകുമെന്നതാണ് പ്രത്യേകത.

വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!

election

ഓരോ അരമണിക്കൂർകൂടുമ്പോഴും വരിനിൽക്കുന്ന സ്ത്രീകളുടേയും പുരുഷൻമാരുടേയും എണ്ണം നോക്കി അപ്‌ഡേറ്റ് ചെയ്യേണ്ട ചുമതല ബൂത്ത് ലെവൽ ഓഫീസർമാർക്കാണ്. ഇവർക്കുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു. 23-ന് വോട്ടെടുപ്പുദിവസമാണ് വെബ്‌സൈറ്റ് പ്രവർത്തിച്ചുതുടങ്ങുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Polling booth queue status web site in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X