അയ്യപ്പൻ വിളക്കിനിടയിൽ ‘സെനഗൽ’ ടീമിന് വെടി വഴിപാട്; വൈറൽ
പാലക്കാട്: ലോകകപ്പ് ആവേശം തലക്ക് പിടിച്ച ആരാധകർ വേറിട്ട രീതിയിലാണ് തങ്ങളുടെ ടീമിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ചിലർ പന്തയം വെച്ച് ആത്മവിശ്വാസം പ്രകടമാക്കുമ്പോൾ ഇഷ്ട ടീമിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമൊക്കെയായാണ് നീങ്ങുകയാണ് ചിലർ.അത്തരത്തിലൊരു വഴിപാടാണ് ഇപ്പോൾ വൈറലാകുന്നത്. ടീം സെനഗൽ ആരാധാകരാണ് തങ്ങളുടെ ടീമിനായി വഴിപാട് കഴിച്ചത്. അതും വെടിവഴിപാട്. പാലക്കാടാണ് സംഭവം.

. പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വെടി വഴിപാട് നടത്തിയത്. ഞ്ഞങ്ങാട്ടരി സ്വദേശികളായ അലി, ഖാജ എന്നിവരാണ് ലോകകപ്പിൽ രണ്ടാം മത്സരത്തിനായി ഇറങ്ങുന്ന സെനഗലിന് വേണ്ടി 10 വെടി വഴിപാട് കഴിച്ചത്.
ടീമിന്റെ പേര് കണ്ടതോടെ കൗതുകം തോന്നിയ ക്ഷേത്രഭാരവാഹികൾ 'ഫലം കുറയേണ്ടെന്ന്' കരുതി മൈക്കിലൂടെ വിളിച്ച് പറയുകയും ചെയ്തു. എന്നാൽ എത്രയൊക്കെ വഴിപാട് നടത്തിയിട്ടും കാര്യമില്ലെന്നാണ് എതിർ പക്ഷത്തിന്റെ മറുപടി.












Click it and Unblock the Notifications