പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈത്തിരി കൊലപാതകം സമഗ്ര അന്വേഷണം വേണമെന്ന്: ജലീലിന്റെ കൈവശം തോക്കില്ലെന്ന് ദൃശ്യം!

  • By Desk
Google Oneindia Malayalam News

പാലക്കാട്: വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി പി ജലീലിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പോരാട്ടം സംസ്ഥാന കൗൺസിൽ ആവശ്യപ്പെടുന്നു. വെടിവെപ്പിന് ശേഷം നടന്ന കാര്യങ്ങളിലെല്ലാം ദുരൂഹത നിലനിൽക്കുകയാണ്. പുറത്തുവന്ന സിസിടിവി ദ്രിശ്യങ്ങളിൽ ജലീലിന്റെ കൈവശം തോക്കില്ല. കൂടെയുണ്ടായിരുന്ന ആളുടെ പക്കൽഒരു എ കെ 47 ആണുള്ളതെന്നു പോലീസ് തന്നെ പറയുന്നു.

<strong>ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം! വര്‍ഗീയ പരാമര്‍ശവുമായി എഎന്‍ രാധാകൃഷ്ണന്‍</strong>ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം! വര്‍ഗീയ പരാമര്‍ശവുമായി എഎന്‍ രാധാകൃഷ്ണന്‍

എന്നാൽ കൊല്ലപ്പെട്ടുകിടക്കുന്ന ജലീലിന്റെ അടുത്തൊരു നാടൻ തോക്ക് ഉണ്ട്.ഇതെവിടുന്നു വന്നു എന്നതിന് പോലീസ് മറുപടി പറയണം.ഒരൊറ്റ മാധ്യമപ്രവർത്തകരെയും സംഭവം നടന്ന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. മറച്ചുവെക്കാനൊന്നുമില്ലെങ്കിൽ പിന്നെ എന്തായിരുന്നു തടസം..? സഹോദരനെപ്പോലും മൃതദേഹം കാണിക്കുന്നതിന് ആദ്യം വിലക്കേർപ്പെടുത്തിയത് എന്തിനാണ്.? എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണം. മാവോയിസ്റ്റുകൾ ഉയർത്തുന്നത് സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളാണ്.ജനങ്ങളുടെ വിമോചനത്തിന് സായുധസമരമാണ് മാർഗം എന്ന് വിശ്വസിക്കുന്നവരാണവർ. അത് ചർച്ച ചെയ്യാൻ തയ്യാറാവുകയാണ് വേണ്ടത്. സൈനിക അടിച്ചമർത്തൽ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമല്ല.

maoists-kerala

രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെനീറുന്ന ജീവിതപ്രശ്നങ്ങള്ക്ക് ഉത്തരവാദികൾ മാവോയിസ്റ്റുകളല്ല. ആഗോള സാമ്പത്തിക നയത്തിന്റെ ഭാഗമായി ചെറുത്തുനിൽപ്പുകളെ ഉന്മൂലനം ചെയ്യുകയെന്ന സാമ്രാജ്യത്ത സൈനിക അജണ്ടയാണ് വൈത്തിരി സംഭവത്തിലും കാണാൻ കഴിയുന്നത്. കൊള്ളുക എന്ന ഉദ്യേശത്തോടെ തലയ്ക്കുതന്നെ വെടിവച്ചിരിക്കുന്നതു അതുകൊണ്ടാണ്.

കൊല്ലപ്പെട്ട സി പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണം. തടവിലാക്കപ്പെട്ടവരുണ്ടെങ്കിൽ അവരെ കോടതിയും ഹാജരാക്കുകയും പരിക്കേറ്റവരാണെങ്കിൽ ചികിത്സ ഉറപ്പാക്കുകയും വേണം.കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പേരിൽ നാടുഭരിക്കുന്ന ഒരുസർക്കാരിന്റെ നയമാണോ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയെന്നത് എന്ന് അവർ പറയണം. മുഴുവൻ ജനങ്ങളും ജനാതിപത്യ വിശ്വാസികളും ഈ അരും കൊലയിൽ പ്രതിഷേധിക്കണം.

English summary
porattam state council seeks investgation on vythiri maist encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X