ഹിന്ദു ദൈവങ്ങളെ അപമാനിച്ച് പോസ്റ്റ്: സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്
പാലക്കാട്: സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്. ഹിന്ദു െൈദവങ്ങളെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌ക്രീന് ഷോട്ടുകള്‍ അടക്കം നല്‍കിയ പരാതിയില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ പി സി 153 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാസിലാമണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കേരള പോലീസിന്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള എന്നെ നിങ്ങള് അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്ന് കുഞ്ഞില മാസിലാമണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

പിണറായി വിജയന് എന്റെ മാതാപിതാക്കളുടെ പേര് അറിയാം. ഞാന്‍ താമസിക്കുന്നത് എവിടെ ആണ് എന്ന് അറിയാം. കഷ്ടപ്പെട്ട് ആണെങ്കിലും ഇന്നോവ ഈ വളപ്പില്‍ കേറും എന്ന് അറിയാമെന്നും അവര്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചു. കുഞ്ഞില മാസിലാമണിയുടെ വാക്കുകളിലേക്ക്..

ഇപ്പൊള്‍ കിട്ടിയത്. കുഞ്ഞില എന്ന് ഒപ്പിട്ടു വാങ്ങി. ഇത്രയും കാര്യങ്ങള് ആദ്യം ചെയ്യുക കേള്‍ക്കുക ഇതിന്റെ അര്‍ത്ഥം പിണറായി വിജയന് എന്റെ മാതാപിതാക്കളുടെ പേര് അറിയാം. ഞാന്‍ താമസിക്കുന്നത് എവിടെ ആണ് എന്ന് അറിയാം. കഷ്ടപ്പെട്ട് ആണെങ്കിലും ഇന്നോവ ഈ വളപ്പില്‍ കേറും എന്ന് അറിയാം.

ഞാന്‍ ഈ കേസില്‍ അറസ്റ്റില്‍ ആയാല്‍, എന്നെങ്കിലും പുറത്ത് ഇറങ്ങിയാല്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാ മാധ്യമങ്ങളും മലം ടിവി ഒഴികെ - എടുത്ത് ഉപയോഗിക്കുക. ഇത് എന്താണ് വകുപ്പ് എന്ന് കമന്റില്‍ പറയുക. ചിത്രത്തില്‍ കാണുന്ന നമ്പറില്‍ നിന്ന് പോലീസ് എന്നെ വിളിച്ച് പരാതിക്കാരന്റെ കാരിയുടെ പേരും വിവരവും പറയുക.

എന്ന് കിട്ടി തുടങ്ങിയ എല്ലാ വിവരങ്ങളും. കേരള പോലീസിന്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള എന്നെ നിങ്ങള് അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആണ്.
ആരെങ്കിലും പെട്ടന്ന് തന്നെ ഈ വാര്‍ത്ത ഇംഗ്ലീഷില്‍ ആക്കി ട്വിറ്റര്‍ ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുക. വാട്‌സാപ്പ് മെസേജ് ആയി അനുവാദം ചോദിച്ചതിന് ശേഷം മാത്രം എന്നെ വിളിക്കുക. ആര്‍എസ്എസ് മൈരളി അല്ലാതെ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാം നേരിട്ട് വിളിക്കാം.

അതേസമയം, കോഴിക്കോട് വച്ച് നടക്കുന്ന വനിത ചലച്ചിത്ര മേളയില്‍ തന്റെ ചിത്രം ഒഴിവാക്കിയതിനെ തുടര്‍ന്ന് കുഞ്ഞില മാസിലാമണി പ്രതിഷേധിവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അസംഘടിതര്‍ എന്ന ചിത്രത്തിന്റെ സംവിധായിക ആയ കുഞ്ഞില തന്റെ ചിത്രവും മറ്റ് സ്വതന്ത്ര സിനിമകളും വനിതാ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്താത്തതിന്മേലുള്ള വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് അക്കാദമി ചെയര്മാന്‍ രഞ്ജിത്തിന് രണ്ടു തവണ പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാഞ്ഞതിനാല്‍ വേദിയില്‍ എത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു.

എം എല്‍ എ കെ കെ രമയെ അധിക്ഷേപിച്ച എം എം മണി എം എല്‍ എ യുടെ പ്രസ്താവനക്ക് എതിരെയും ഈ സമയം കുഞ്ഞില മുദ്രാവാക്യം വിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കുഞ്ഞില അറിയിച്ചിരുന്നു. എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മള്‍ കേട്ടതാണ്. സി പി എം ടി പി ചന്ദ്രശേഖരനെ കൊന്നത് നമ്മള്‍ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍












Click it and Unblock the Notifications