പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈൻ പൂർത്തിയാക്കി മടങ്ങിയ ഗർഭിണിക്ക് കൊവിഡ്: നാല് നഗരസഭാ ജീവനക്കാർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

പാലക്കാട്: വിദേശത്ത് നിന്ന് തിരിച്ചെത്തി ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ യുവതിക്ക് കൊവിഡ്. നഗരസഭാ ഓഫീസിൽ നിന്ന് ക്വാറന്റൈൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങിയ ഗർഭിണിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സംഭവത്തോടെ നഗരസഭയിലെ നാല് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതോടൊപ്പം യുവതി താമസിക്കുന്ന പാലക്കാട് ജില്ലയിലെ പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചുഅച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചു

മെയ് 13നാണ് ഒന്നേകാൽ വയസ്സുള്ള മകനൊപ്പം യുവതി കുവൈത്തിൽ നിന്ന് പാലക്കാടേക്ക് മടങ്ങിയെത്തിയത്. വിദേശത്ത് നിന്നെത്തുന്ന ഗർഭിണികൾക്കുള്ള ഇളവ് അനുസരിച്ച് വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ ഇവർക്ക് അനുമതിയുണ്ട്. വീടിന് മുകളിലാണ് ഇവരെ ക്വാറന്റൈനിൽ താമസിപ്പിച്ചത്. ഈ മാസം 25നാണ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. പരിശോധനാ ഫലത്തെക്കുറിച്ച് അറിയാൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ഫലം വന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഇവരുടെ പിതാവ് നഗരസഭയെ സമീപിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകായിരുന്നു.

 pregnant-15

വിദേശത്ത് നിന്നെത്തിയ മകൾക്കൊപ്പം എത്തണമെന്ന് നഗരസഭയിൽ നിന്ന് നിർദേശം ലഭിച്ചതോടെയാണ് വെള്ളിയാഴ്ച അച്ഛനും മകളും നഗരസഭയിലെത്തിയത്. സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. ജില്ലാ ആശുപത്രിയിൽ എത്താനും അധികൃതർ നിർദേശിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കൊവിഡ് പരിശോധനാ ഫലം കൃത്യമായ സമയത്ത് ലഭിക്കാത്തത് മൂലമാണ് വിദേശത്ത് നിന്നെത്തി 14 ദിവസത്തിന് ശേഷം നഗരസഭയിൽ പോയതെന്നാണ് യുവതിയുടെ വിശീദകരണം.

വാക്‌സിന്‍ നിര്‍മാണത്തില്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക്; ആയുഷ്മാന്‍ പദ്ധതിയില്‍ ചെലവിട്ടത് 24000 കോടിവാക്‌സിന്‍ നിര്‍മാണത്തില്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക്; ആയുഷ്മാന്‍ പദ്ധതിയില്‍ ചെലവിട്ടത് 24000 കോടി

 വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

English summary
Pregnant woman from abroad test covid positive after quarantine ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X