പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം; കോടികൾ തട്ടിയെടുത്ത സംഭവത്തിൽ യുടിഎസ് എംഡിയും സുഹൃത്തും അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്; പണം ഇരട്ടിയാക്കി നൽകാമെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുടിഎസ് കമ്പനി എംഡിയേയും സുഹൃത്തിനേയും തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മാനേജിങ് ഡയറക്ടർ ഗൗതം രമേഷ്, സുഹൃത്ത് പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ആളുകളിൽ നിന്ന് 3500 കോടിയോളം രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
പാലക്കാട് കഞ്ചാവ് വേട്ട തുടരുന്നു;ഒന്നരക്കിലോയിലേറെ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കോയമ്പത്തൂർ ആസ്ഥാനമായാണ് യൂണിവേഴ്സൽ ട്രേഡിങ്ങ് സൊലൂഷൻസ് പ്രവർത്തിക്കുന്നത്. സേലത്ത് നിന്നാണ് ഗൗതമിനെ പോലീസ് പിടികൂടിയത്. മലയാളികളാണ് കൂടുതലും തട്ടിപ്പിനിരയായതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പേരിൽ കേരളത്തിലും നിലവിൽ കേസുകൾ ഉണ്ട്. ഗൗതമിനെ വിട്ട് കിട്ടാനുള്ള ശ്രമം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന മലപ്പുറം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ് പറഞ്ഞു.

arrest

നേരത്തേ കേരള പോലീസ് അന്വേഷണ സംഘം കോയമ്പത്തൂരിലെ ഓഫീസിലെത്തി പരിശോധനകൾ നടത്തിയിരുന്നു. ഓഫീസിൽ നിന്ന് പണമിടാപാട് രേഖകളും ലാപ്ടോപ്പും നോട്ടെണ്ണൽ യന്ത്രങ്ങളും കണ്ടുകെട്ടിയിരുന്നു. ഇയാളുടെ നേരിട്ട് അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാനന്തര യാത്രകൾക്ക് നിയന്ത്രണം വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരന്നു.

10 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാമെന്നായിരുന്നു കമ്പനിയുടെ വാദ്ഗാനം. കേരളത്തിൽ നിന്ന് കമ്പനിയിൽ 8000 കോടിയോളം നിക്ഷേപിച്ചിരുന്നതായി യുഡിഎസ് മുൻ വൈസ് പ്രസിഡന്റ് രാം നഗർ രമേശ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

 'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ 'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ

മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'

English summary
Promised doubling money; UTS MD and friend arrested for embezzling crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X