പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറക്കുളം; ഭൂമാഫിയയെ സഹായിക്കുന്ന നിലപാടുമായി ജില്ലാ ഭരണകൂടം, ഇല്ലാത്ത ഉത്തരവിന്റെ പേരിൽ തരം മാറ്റം, പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

പാലക്കാട് : പാറക്കുളം തരമാറ്റം റദ്ദ് ചെയ്യണമെന്ന ആർഡിഒ ശുപാർശയിന് മേൽ നടപടി സ്വീകരിക്കേണ്ടത് ലാന്റ് റവന്യു കമ്മീഷണറാണെന്ന് ജില്ലാ കലക്ടർ ബാലമുരളി ഐഎഎസ്. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കെഎൽയു പ്രകാരമുള്ള പരിവർത്തനമായതിനാൽ പ്രസ്തുത ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് ലാന്റ് റവന്യു കമ്മീഷണറാണെന്ന് വ്യക്തമാക്കി ബന്ധപ്പെട്ട രേഖകളുടെ പകർപ്പു സഹിതം കലക്ടർ കമ്മീഷണർക്ക് റിപ്പോർട്ട് നല്കി.

<strong>അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി</strong>അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി

പാലക്കാട് ആർഡിഒ തരം മാറ്റം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച് അടിസ്ഥാന നികുതി രജിസ്ട്രറിൽ റിമാർക്സ് കോളത്തിൽ കുളം എന്നാക്കി മാറ്റുകയും ഫെയർ വാല്യു രജിസ്ട്രറിൽ 'വാട്ടർ ലോഗ്ഡ് ലാന്റ് ' എന്ന് ചേർത്ത് പുന:ക്രമികരിക്കേണ്ടതുമാണ് എന്ന് വ്യക്തമാക്കി 27/02/2019 വ്യക്തമാക്കി കലക്ടർക്ക് റിപ്പോർട്ട് നല്കിയിരുന്നു. എന്നാൽ 80 ദിവസം കഴിഞ്ഞിട്ടും ഈ റിപ്പോർട്ടിന് മേൽ കലക്ടർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടി കാട്ടി മുഖ്യമന്ത്രിക്കും ,റവന്യമന്ത്രിക്കും ലാന്റ് റവന്യു കമ്മീഷണർക്കും പരാതി നല്കുകയും കോടതിിയെ സമീീപിക്കുകയും ചെയ്തതിനെ തുടർന്നാണ് കലക്ടർ റിപ്പോർട്ട് നല്കിയത്.

Parakkulam land issue

ഇല്ലാത്ത ഉത്തരവിന്റെ പേരിലാണ് തരം മാറ്റമെന്നും തരം മാറ്റത്തിൽ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്നും ചൂണ്ടി കാണിച്ച് ആർ ഡിഒ കലക്ടർക്ക് റിപ്പോർട്ട് നല്കിയിട്ടും കെഎൽയു പരിവർത്തനത്തെ പഴിചാരി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേയോ , തരം മാറ്റ ഉത്തരവ് റദ്ദ് ചെയ്യാനോ തയ്യാറാവത്തത് പ്രതിഷേധാർഹമാണ്. ഭൂമാഫിയയെ സഹായിക്കുകയും, കുറ്റക്കാരര സംരക്ഷിക്കുകയും ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് അനധികൃത തരം മാറ്റങ്ങൾക്ക് പ്രോത്സാഹനമാണ്

കുളം തരം മാറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർ.ഡി.ഒ കലക്ടർക്ക് നല്കിയ കത്തിലെ സുപ്രധാന നിരീക്ഷണങ്ങൾ

• തരം മാറ്റ ഉത്തരവിൽ ഒരിടത്തും ബി.ടി.ആറിൽ തരം മാറ്റാൻ പ്രസ്താവിച്ചില്ല

• ആർ.ഡി.ഒ നടപടി ക്രമത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്തിട്ടാണ് ബി.ടി.ആറിൽ തരം മാറ്റിയതെന്ന് പ്രഥമദൃഷ്ട്വ വ്യക്തമാവുന്നു.

• താലൂക്ക് ഓഫീസിലെ ഈ ഫയലിൽ ടൗൺ സർവ്വേയറുടെ റിപ്പോർട്ട് ലഭ്യമല്ല.

• സപ്ളിമെന്ററി ബി.ടി.ആർ പകർപ്പിൽ ടൗൺ സർവ്വേയർ രേഖപ്പെടുത്തിയിരിക്കുന്നത് പാറക്കുളം ഗാർഡൻ ലാന്റ് എന്നാണ്. ഇതിൽ ഒരു വൈരുദ്ധ്യം പ്രകടമാണ്

• ടൗൺ സർവ്വേയർ ഒപ്പിട്ട സപ്ളിമെന്ററി ബി.ടി.ആറിൽ പാലക്കാട് തഹസിൽ ദാരുടെ F3 -2011/1527 7/9/500 തിയ്യതി 10/10/2013 എന്ന് റിമാർക്ക് സ് കോളത്തിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഈ ഫയൽ പരിശോധിച്ചതിൽ അത്തരമൊരു ഉത്തരവു് ഫയലിൽ ഉള്ളതായി കാണുന്നില്ല. അഡിഷണൽ തഹസിൽദാരുടെ ഒപ്പ് ഉണ്ടെങ്കിലും തിയ്യതി ചേർത്തിട്ടില്ല.

ഇല്ലാത്ത ഉത്തരവിന്റെ പേരിലാണ് പാറക്കുളം തരം മാറ്റം

English summary
Protest against district administration for land issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X