Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തിൽ 'പ്രതിഷേധ ഭജന'; വിവാദമായി പോസ്റ്റർ, പരാതി നൽകി ഡിവൈഎഫ്ഐ

പാലക്കാട്: ശബരിമല വിഷയത്തില്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്റര്‍ വിവാദത്തില്‍.'അയ്യപ്പൻമാരുടെ കണ്ണ് നനക്കരുത്, പ്രതിഷേധ ഭജന' എന്ന പേരില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പോസ്റ്റാണ് വിവാദത്തിലായത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കുട്ടി കരയുന്ന ചിത്രം ഉപയോഗിച്ച് തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ.

അയ്യപ്പ ഭക്തരെ ഉപദ്രവിക്കുന്നുവെന്ന തരത്തിൽ ഉത്തരേന്ത്യയിൽ സംഘപരിവാർ വർഗീയ പ്രചരണത്തിന് കുട്ടിയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് കോൺഗ്രസ് പോസ്റ്ററിലും ചിത്രം പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഇന്ന് കോണ്‍ഗ്രസ് ധര്‍ണ നടത്തിയ സ്ഥലത്ത് പരിപാടിയുടെ ബാനർ ഉണ്ടായിരുന്നില്ല. പരിപാടിയില്‍ ഉടുക്കുകൊട്ടി പ്രതിഷേധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും ഒഴിവാക്കിയിരുന്നു. എന്നാൽ പോസ്റ്റര്‍ തയ്യാറാക്കിയതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ഡി സി സി അധ്യക്ഷൻ എ തങ്കപ്പന്റെ പ്രതികരണം.

palakkad2-

അതിനിടെ കുട്ടിയുടെ ചിത്രമെടുത്ത് പോസ്റ്റര്‍ തയ്യാറാക്കിയ സംഭവത്തിൽ കോൺഗ്രസിനെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ചാണ് പരാതി. ശബരിമല വിഷയം ആളിക്കത്തിച്ച് തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉത്തരേന്ത്യയിലേതിന് സമാനമായ മൃദുഹിന്ദുത്വ നിലപാടാണ് കേരളത്തിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പോസ്റ്റര്‍ പിന്‍വലിച്ച് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

അതേസമയം ട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വിഡോയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ അപമാനിക്കുന്ന വിധത്തിലും മതസ്പർദ ഉണ്ടാക്കാനും ഈ ചിത്രം വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിക്കുന്നത്. തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണെന്നാണ് വിവരം. 50 ലധികം പേരെ ഇത്തരത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കൂട്ടത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ളവരും ഉണ്ട്. ചിലർ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സൈബർ പോലീസിന്റെ സഹായത്തോടെയായിരിക്കും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുക. എഫ് ഐ ആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+