• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഭൂമാഫിയയെ സഹായിക്കുന്ന കലക്ടർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പാറക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലട്രേറ്റിലേക്ക് മാർച്ച് നടത്തി.

  • By Desk

പാലക്കാട്: പാറക്കുളം തരം മാറ്റം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച് അടിസ്ഥാന നികുതി രജിസ്ട്രറിൽ റിമാർക്സ് കോളത്തിൽ കുളം എന്നാക്കി മാറ്റുകയും ഫെയർ വാല്യു രജിസ്ട്രറിൽ 'വാട്ടർ ലോഗ്ഡ് ലാന്റ് ' എന്ന് ചേർത്ത് പുന:ക്രമികരിക്കേണ്ടതുമാണ് എന്ന് വ്യക്തമാക്കി ആർഡിഒ കലക്ടർക്ക് റിപ്പോർട്ട് നല്കി (27/02/2019 ) 80 ദിവസം കഴിഞ്ഞിട്ടും കലക്ടർ നാളിതു വരര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് മുൻ മന്ത്രി വി സി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷയായി.

ഒരാഴ്ച മുൻപ് മമതയെ വിട്ട് ബിജെപിയിൽ എത്തി, ഇപ്പോൾ ബിജെപിക്ക് വേണ്ട, ബംഗാളിൽ മുസ്ലീം എംഎൽഎ രാജിക്ക്!

കുളം നികത്താൻ ഭൂമാഫിയ കുളത്തിൽ നിക്ഷേപിച്ച ഒരു പിടി മണ്ണു ശേഖരിച്ചാണ് ഓരോ കൗൺസിലർമാരും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തത്. കുളം നികത്തപ്പെട്ടാൽ മഴവെള്ളത്തിന്റെ സ്വാഭാവിക ഉപരിതല ഒഴുക്കും അതൊടൊപ്പം അടിയൊഴുക്കും തടസ്സപ്പെടും. പ്രദേശത്തെ കിണറുകളിലേക്കുള്ള റീചാർജ് കുറഞ്ഞ് ഭാവിയിൽ വറ്റിപ്പോവും . മഴക്കാലത്ത് ഈ പ്രദേശമാകെ വെള്ളകെട്ടുണ്ടാകാനുള്ള സാധ്യതയും കാണുന്നുവെന്നും ആയതിനാൽ പാറക്കുളം നികത്തരുതെന്നും സ്വാഭാവിക സ്ഥിതിയിൽ നിലനിർത്തണമെന്നുമുള്ള ഭൂഗർഭ ജലവിഭാഗത്തിന്റെ പഠന റിപ്പോർട്ട് പുറത്തു വന്നിട്ടും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ മൗനം പാലിക്കുന്നത് ദുരുഹമാണ്.

നഗരസഭ കോൺഗ്രസ്സ് പാർലമെന്റെറി പാർട്ടി ലീഡർ കെ.ഭവദാസ്.നഗരസഭ സിപിഎം പാർലമെന്റെറി പാർട്ടി ലീഡർ കുമാരി, മുസ്ലീ ലീഗ് ലീഡർ ഹബീബ യൂസഫ്, എസ്.പി.അച്ചുതാനന്ദൻ, സ്മിതേഷ്, ബോബൻ മാട്ടുമന്ത, മോഹൻ ബാബു, സുനിൽ, അബ്ദുൾ ഷുക്കൂർ, എന്നിവർ സംസാരിച്ചു.

ആർഡിഒ കലക്ടർക്ക് നൽകിയ കത്തിലെ പ്രധാന കണ്ടെത്തലുകൾ

തരം മാറ്റ ഉത്തരവിൽ ഒരിടത്തും ബിടിആറിൽ തരം മാറ്റാൻ പ്രസ്താവിച്ചില്ല. ആർഡിഒ നടപടി ക്രമത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്തിട്ടാണ് ബിടിആറിൽ തരം മാറ്റിയതെന്ന് പ്രഥമദൃഷ്ട്വ വ്യക്തമാവുന്നു. താലൂക്ക് ഓഫീസിലെ ഈ ഫയലിൽ ടൗൺ സർവ്വേയറുടെ റിപ്പോർട്ട് ലഭ്യമല്ല. സപ്ളിമെന്ററി ബി.ടി.ആർ പകർപ്പിൽ ടൗൺ സർവ്വേയർ രേഖപ്പെടുത്തിയിരിക്കുന്നത് പാറക്കുളം ഗാർഡൻ ലാന്റ് എന്നാണ്. ഇതിൽ ഒരു വൈരുദ്ധ്യം പ്രകടമാണ്

ടൗൺ സർവ്വേയർ ഒപ്പിട്ട സപ്ളിമെന്ററി ബി.ടി.ആറിൽ പാലക്കാട് തഹസിൽ ദാരുടെ F3 -2011/1527 7/9/500 തിയ്യതി 10/10/2013 എന്ന് റിമാർക്ക് സ് കോളത്തിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഈ ഫയൽ പരിശോധിച്ചതിൽ അത്തരമൊരു ഉത്തരവു് ഫയലിൽ ഉള്ളതായി കാണുന്നില്ല. അഡിഷണൽ തഹസിൽദാരുടെ ഒപ്പ് ഉണ്ടെങ്കിലും തിയ്യതി ചേർത്തിട്ടില്ല.

English summary
Protest march against palakkad district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more