Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി കമ്മിറ്റി കൂടിയല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കണ്ടെത്തണം; രാഹുല്‍ ഗാന്ധി

പാലക്കാട്: സാധാരണക്കാരായ ജനങ്ങല്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇടതുമുന്നണി സമയം കണ്ടത്തണമെന്ന് മുന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനങ്ങള്‍ പാര്‍ട്ടി കമ്മിറ്റി കൂടി മാത്രം സ്വീകരിക്കുന്ന നിലപാട് തിരുത്തണം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അവരുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പരിഹാര നിര്‍ദേളങ്ങളാണ് മുന്നോട്ട് വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പാലക്കാട് കോട്ട മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പ്രകടന പത്രികയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ​ജനങ്ങളുടെ ബാങ്ക്​ എക്കൗണ്ടിലേക്ക്​ പ്രതിമാസം 6,000 രൂപയും പ്രതിവർഷം 72000 രൂപയും എത്തിക്കുന്ന ന്യായ് പദ്ധതി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

rahuk

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി. രാജ്യത്തി​െൻറ സമ്പദ്​രംഗം തകർന്നുതരിപ്പണമാണ്​. യുവാക്കള്‍ തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യം താനെ ഉണ്ടായതല്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും മൂലമാണ് രാജ്യത്തിന് ഈ ഗതിയുണ്ടായത്. തികച്ചും അശാസ്ത്രീയമായ ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+