പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം; കേരളത്തിലെ യുവാക്കളോടുള്ള സര്‍ക്കാരിന്റെ വഞ്ചനയെന്ന് കുമ്മനം

Google Oneindia Malayalam News

പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര നടത്തുന്നത് സിപിഎമ്മിന് വേണ്ടിയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. ചെന്നിത്തലയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണെന്നും കുമ്മനം പറഞ്ഞു. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം കേരളത്തിലെ യുവതി യുവാക്കളോടുള്ള കടുത്ത വഞ്ചനയാണെന്നും കുമ്മനം തുറന്നടിച്ചു. രാജേഷിന്റെ ഭാര്യക്ക് നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതയില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

1

കോണ്‍ഗ്രസിന് കേരളത്തിലുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര നടത്തുന്നത്. അത് പിണറായി ഗുണം ചെയ്യാന്‍ മാത്രമാണ്. ശബരിമല വിഷയത്തില്‍ കാലങ്ങളായി രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. വിശ്വാസികള്‍ക്കായി ഇവര്‍ യാതൊന്നും ചെയ്തിട്ടില്ല. അവിടെ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. ഇവിടെ ചെന്നിത്തല പിണറായിയുടെയും, പിണറായി ചെന്നിത്തലയുടെയും ഐശ്വര്യമാണെന്നും കുമ്മനം പറഞ്ഞു.

Recommended Video

cmsvideo
പാലക്കാട്; എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം; കേരളത്തിലെ യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചനയെന്ന് കുമ്മനം

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

ചെന്നിത്തലയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പോടെ തന്നെ വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുറിവുകളില്‍ ചന്ദനം പൂശാനുള്ളതാണ് ഐശ്വര്യ കേരള യാത്ര. അതേസമയം എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം യുവാക്കളെ സര്‍ക്കാര്‍ വഞ്ചിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ വ്യാപകമായി ബന്ധുക്കളെ തിരുകി കയറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

അവര്‍ പിഎസ്‌സിയെ വരെ നോക്കുകുത്തിയാക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല ചര്‍ച്ചയാക്കുമെന്നും കുമ്മനം വ്യക്തമാക്കി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി എത്തിയതാണ് കുമ്മനം രാജശേഖരന്‍.

English summary
ramesh chennithala's kerala yatra is for goodness of pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X