Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രമേഷ് പിഷാരടി; പാലക്കാട്ടേക്ക് ഇല്ലെന്ന് മുരളീധരനും

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി നടൻ രമേഷ് പിഷാരടി. പാലക്കാട് ഷാഫി പറമ്പലിന് പകരക്കാരനായി പിഷാരടി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാർത്ത തള്ളി താരം രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യു ഡി എഫിന് ഒപ്പമുണ്ടാകും', രമേഷ് പിഷാരടി കുറിച്ചു. പാലക്കാട് സ്വദേശിയാണ് രമേഷ്. കോൺഗ്രസ് പരിപാടികളും തിരഞ്ഞെുപ്പ് യോഗങ്ങളിലും പ്രചരണങ്ങളിലുമെല്ലാം സജീവമായിരുന്നു താരം. ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫിക്ക് വേണ്ടിയും രമേഷ് പിഷാരടി പ്രചരണത്തിന് ഇറങഅങിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇതിലാണ് ഇപ്പോൾ താരം വ്യക്തത വരുത്തിയിരിക്കുന്നത്.

rameshmurali2-

അതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനകില്ലെന്ന് കെ മുരളീധരനും വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃശൂരിലെ തോൽവിക്ക് പിന്നാലെ താൻ മത്സരിക്കാനില്ലെന്നും രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിൽക്കുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ വയനാട്ടിൽ പ്രിയങ്ക മത്സരിക്കാൻ എത്തുന്ന സാഹചര്യത്തിൽ പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും സജീവമായി തന്നെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'നെഹ്റു കുടുംബാംഗമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകനും മാറി നിൽക്കാനാകില്ല. അതിനാൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങും. എന്നാല്‍, പാലക്കാട്ട് മത്സരിക്കാൻ ഇല്ല. വട്ടിയൂർക്കാവ് തന്‍റെ വീട് ആണ്. ഇപ്പോൾ തനിക്ക് സമയം ഉള്ളതിനാൽ ഇനി വട്ടിയൂർക്കാവിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും', അദ്ദേഹം വ്യക്തമാക്കി.

മുരളീധരൻ പാലക്കാട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ പലയിടങ്ങളിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. 'മുരളീയേട്ടൻ നയിക്കട്ടെ' എന്ന വരികളോടെയായിരുന്നു പോസ്റ്റർ. ഇക്കുറി ബി ജെ പി കനത്ത മത്സരം കാഴ്ചവെച്ചേക്കാൻ സാധ്യത ഉള്ളതിനാൽ കരുത്തൻ തന്നെ ഇറങ്ങണമെന്നതാണ് പാർട്ടിയിലേയും നിലപാട്. മുരളീധരനെ പോലൊരു നേതാവ് പാലക്കാട് വന്നാൽ എളുപ്പം ജയിച്ച് കയറാമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. മുരളീധരൻ എവിടെ നിന്ന് മത്സരിച്ചാലും ജയിക്കാൻ സാധ്യതയുള്ള നേതാവാണെന്നാണ് പാലക്കാട് ഡിസിസിയും പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ കെ പി സി സി നേതൃത്വം എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം ബി ജെ പിയിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ എവിടെ മത്സരിച്ചാലും വോട്ടുയർത്തുന്ന ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കട്ടെയെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. ശോഭയെത്തിയാൽ മത്സരം മുറുകമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+