'രമ്യ ഹരിദാസ് ജയിച്ചാൽ കേന്ദ്രമന്ത്രിയാകും, സിപിഎം എന്താണ് മുഖ്യമന്ത്രിയുടെ പടം ഉപയോഗിക്കാത്തത്'
പാലക്കാട്: ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസ് വിജയിച്ചാൽ അവർ കേന്ദ്രമന്ത്രിയാകുമെന്ന് ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. താൻ ബിജെപിയിലേക്ക് പോകില്ലെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് സി പി എം പ്രചരണം നടത്താത്തതെനനും ചാണ്ടി ഉമ്മൻ ചോദിച്ചു.
കോട്ടയത്ത് മുഖ്യമന്ത്രിയുടെ ചിത്രം വച്ച് എൽ ഡി എഫ് വോട്ടുപിടിക്കുന്നില്ല. താൻ ഒരിടത്തും മുഖ്യമന്ത്രിയുടെ ചിത്രം വച്ച പോസ്റ്ററുകൾ കണ്ടില്ലെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിച്ചു.

ബി ജെ പിയിലേക്ക് താനും കുടുംബവും പോകില്ലെന്ന് ആവർത്തിച്ച ചാണ്ടി ഉമ്മൻ തന്റെ അമ്മയടക്കം പ്രചരണത്തിനിറങ്ങിയത് ഇത്തരം അഭ്യൂഹങ്ങളുടെ മുനയൊടിക്കാനാണെന്നും പറഞ്ഞു. തൻ്റെ പ്രചാരണത്തിന് പോലും അമ്മ വന്നിട്ടില്ല. ഇപ്പോഴത്തെ പ്രചരമം കാരണമാണ് അവർ പ്രചരണത്തിന് എത്തിയത്. ഇത്തരം പ്രചരണം കൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം ആലത്തൂരിൽ പ്രചരണം കൊഴുക്കുകയാണ്.
ഇടതുകോട്ട പാട്ടുംപാടിയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പിടിച്ചെടുത്തത്. ഹാട്രിക് വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ സി പി എമ്മിന്റെ പികെ ബിജുവിനെയായിരുന്നു രമ്യ പരാജയപ്പെടുത്തിയത്. 1,58,968 എന്ന വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസിന്റെ വിജയം. രാഹുൽ ഇഫക്ട് മാത്രമല്ല സി പി എം നേതാവ് എ വിജയരാഘവന് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം രമ്യയുടെ വിജയത്തിന് കാരണമായിരുന്നു. ഇത്തവണയും മണ്ഡലം നിലനിർത്തുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. എന്നാൽ മുതിർന്ന നേതാവും മന്ത്രിയുമായ എ രാധാകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നതാണ് ഇടതുപക്ഷം ലക്ഷ്യം വെയ്ക്കുന്നത്. മന്ത്രി എന്ന നിലയിലുള്ള ജനസ്വീകാര്യതയും രാധാകൃഷ്ണന്റെ ഇമേജുമെല്ലാം മണ്ഡലം തിരികെ പിടിക്കാൻ സഹായിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു.
അതേസമയം പാലക്കാട് വിക്ടോറിയ കോളേജില്‍ എസ് എഫ് ഐ പ്രതീകാത്മക കുഴിമാടമൊരുക്കി റീത്ത് വെച്ച് യാത്രയയപ്പ് നല്കിയ മുൻ പ്രിന്‍സിപ്പള്‍ ടിഎൻ സരസു ആണ് ബി ജെ പി സ്ഥാനാർത്ഥി. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് സരസുവിന്റെ സ്ഥാനാർത്ഥിത്വം എന്നതും ശ്രദ്ധേയമാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications